സൗത്ത് ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ്-കമല്‍ഹാസന്‍ ചിത്രം വിക്രം തീയറ്ററില്‍ എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന കമല്‍ഹാസന്‍ ചിത്രമെന്ന നിലയ്ക്കും മാസ്റ്ററിന് ശേഷം എത്തുന്ന ലോകേഷ് ചിത്രമെന്ന നിലയ്ക്കും വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നത്.
വെളുപ്പിന് മുതല്‍ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ബ്ലോക്ബസ്റ്ററാകും ചിത്രം എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം കണ്ടവരുടെ പ്രതികരണം. ചുമ്മാ തീ എന്നാണ് ചിത്രത്തിനെ കുറിച്ച് ആരാധകര്‍ പറയുന്നത്.
ചിത്രത്തിന്റെ തീയറ്റര്‍ എക്‌സ്പീരിയന്‍സ് നഷ്ടപ്പെടുത്തരുതെന്നും ആരാധകര്‍ പറയുന്നു. അന്താരാഷ്ട്ര നിലവരാത്തിലേക്ക് വിക്രം ചിത്രം എത്തിയെന്നുമാണ് അഭിപ്രായങ്ങള്‍. വിജയ് സേതുപതിയും ഫഹദും ഞെട്ടിച്ചുവെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. ചിത്രത്തിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ഒരു രക്ഷയും ഇല്ലാത്തതാണ് എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
ബ്ലോക്ക് ബസ്റ്റര്‍ ഉറപ്പാണ് എന്നും ചിത്രം കണ്ട് പ്രേക്ഷകര്‍ പറയുന്നു. ചിത്രം ബ്ലോക്ബസ്റ്ററാകും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ചിത്രത്തിന്റെ നിര്മാതാക്കളിലൊരാളായ ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്ത് എത്തിയിരുന്നു.
സൂപ്പര്‍, നന്ദി ഉലഗനായകന്‍ കമല്‍ഹാസന്‍ സാര്‍. മൊത്തം ടീമിനും നന്ദി. ഉറപ്പായും ബ്ലോക്ബസ്റ്റര്‍ എന്നാണ് ഉദയനിധി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഉദയനിധിയുടെ വാക്കുകള്‍ സത്യമാകും എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് റസ്‌പോണ്‍സ് വ്യക്തമാക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസനെ കൂടാതെ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റിലീസിന് മുന്നേ കമല്‍ഹാസന്‍ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.