ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ 13 റോബട്ടുകളെ വിന്യസിച്ചു.ബോർഡിങ് ഗേറ്റിലേക്കും ഷോപ്പിങ് ഏരിയയിലേക്കും ബാഗേജ് ബെൽറ്റിനു സമീപത്തേക്കും യാത്രക്കാരെ നയിക്കുന്നതിനു പുറമേ ശുചിമുറികളും ശുദ്ധജലവും ലഭിക്കുന്ന ഇടവും ടെമി’യെന്ന റോബട്ടുകൾ കാണിച്ചു കൊടുക്കും.
ചോദ്യങ്ങൾക്കു മറുപടി നൽകാനും ഇവർ സജ്ജമാണ്. നിർമിത ബുദ്ധി സംവിധാ നങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ റോബട്ടുകളെ വിന്യസിക്കുമെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
ഗോരഗുണ്ടപ്പളയ മേൽപ്പാലം വലിയ വാഹനങ്ങളെയും കടത്തി വിടും
ബെംഗളുരു • ഗോരെഗുപാ ളയ മേൽപാലത്തിലൂടെ കടന്നു പോകാൻ ഭാരവാഹനങ്ങൾക്കു ദേശീയ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ) ഉടൻ അനുമ തി നൽകിയേക്കും. 5 മാസത്തെ വിലക്കിനുശേഷമാണിത്അനുവദനീയമായ ഭാരം കയറ്റുന്ന വാഹനങ്ങൾക്കു മേൽപാല ത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതിൽ കുഴപ്പമില്ലെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സയൻസ് (ഐഐഎസ്സി) സിവിൽ എൻജിനീയറിങ് വിഭാഗം വിലയിരുത്തിയതിനെ തുടർന്നാണിത്.
അതേസമയം ഗ്രാനൈറ്റ് പാളി കൾ പോലുള്ള അമിതഭാരമുള്ള വസ്തുക്കൾ കയറ്റിയ മൾട്ടി ആക്സിൽ ട്രക്കുകളും മറ്റും തു ടർന്നും നിയന്ത്രിച്ചേക്കും. എൻഎ ച്ച്എഐ യോഗത്തിലാണ് ഐഐഎസ്സി വിദഗ്ധർ നിർ ദേശം മുന്നോട്ടുവച്ചത്. എൻഎ ച്ച്എഐ അന്തിമ തീരുമാനമെടു ക്കുന്നതോടെ ഭാരവാഹനങ്ങൾ തടയാൻ പാലത്തിന് ഇരുവശ ത്തും സ്ഥാപിച്ച ലോഹ തടയണ കൾ (ഹൈറ്റ് ഗാൻട്രി) നീക്കിയേക്കും.
വഴിക്കുരുക്കിന് ശമനമാകുമോ?കമ്പികൾ തുരുമ്പിച്ചു ബലക്ഷയമുണ്ടായതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായ പാലം ആദ്യം അടച്ചിട്ട ഡിസംബർ മുതൽ ഈ ഭാഗത്ത് വലിയ ഗതാഗത ക്കുരുക്കാണ്.
ബെംഗളൂരുവിനെ മറ്റ് 20 ജില്ലകളുമായി കൂട്ടിയിണ ക്കുന്ന തുമക്കൂരു ദേശീയപാതയുടെ ഭാഗമാണ് 5 കിലോമീറ്റർ മേൽപാലം. 53 ദിവസം ബലപ്പെടുത്തലിനായി അടച്ചിട്ട ശേഷം ഫെബ്രുവരി 16ന് ചെറുവാഹനങ്ങൾക്കു മാത്രമായി തുറന്നെ ങ്കിലും വഴിക്കുരുക്കിന് അയവുണ്ടായില്ല. ഉയരം കൂടിയ ബസു കളും ട്രക്കുകളും പ്രവേശിക്കാതിരിക്കാൻ ലോഹ തടയണ സ്ഥാപിച്ചിരുന്നു. ചെറുവാഹനങ്ങൾക്കു മാത്രമായി തുറന്ന പ്പോഴും കുരുക്കിന് അയവുണ്ടായില്ല. ഭാരവാഹനങ്ങൾ കൂടി അനുവദിക്കുന്നതോടെ വഴിക്കുരുക്കിനു ശമനമുണ്ടാകുമെ ന്നാണു പ്രദേശവാസികളുടെ പ്രതീക്ഷ. ഭാരവാഹനങ്ങൾ പാ ലത്തിനടിയിലെ പ്രധാനപാതയാണു നിലവിൽ ഉപയോഗിക്കുന്നത്.