കൊച്ചി : മമ്മൂട്ടിയുടെ സിബിഐ 5 ദി ബ്രെയിന്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രം ജൂണ്‍ 12 ന് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശങ്ങള്‍ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. എന്നാല്‍ സൂര്യ ടിവിയില്‍ ചിത്രം എത്തുന്നതിനെ കുറിച്ചുള്ള സൂചനകള്‍ ഒന്നും തന്നെ ഇനിയും ലഭിച്ചിട്ടില്ല.
മെയ് 1 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. ചിത്രത്തിന് തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. ചിത്രത്തില്‍ വമ്ബന്‍ താരനിര തന്നെയാണ് എത്തിയത് രഞ്ജി പണിക്കര്‍, സായ്കുമാര്,മുകേഷ്, അനൂപ് മേനോന്,ദിലീഷ് പോത്തന്, രമേശ് പിഷാരടി തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
ജഗതി കാലങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. വാഹനാപകടത്തെ തുടര്‍ന്ന് പൂര്‍ണമായും സിനിമ രംഗത്ത് നിന്ന് വിട്ട് നിന്ന ജഗതി സിബിഐ 5 ല്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ചിത്രത്തില്‍ വളരെ വഴിത്തിരിവായി തീരുന്ന ഒരു രംഗത്തിലാണ് ജഗതിയുടെ വിക്രം എത്തിയത്.
13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത സേതുരാമയ്യര്‍ സിബിഐ ഈ ചിത്രത്തിലൂടെ നേടിയിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വര്‍ഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചത്. ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വര്‍ഷങ്ങള്‍ തികഞ്ഞിരുന്നു. ലോക സിനിമ ചരിത്രത്തില്‍ തന്നെ ഒരേ നായകന്, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന് എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടവും സിബിഐ സീരിസ് ഈ ചത്രത്തിലൂടെ നേടിയിരുന്നു.