Home covid19 കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് എങ്ങിനെ എത്താം, ഇനിയും സംശയം ഉണ്ടോ ?

കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് എങ്ങിനെ എത്താം, ഇനിയും സംശയം ഉണ്ടോ ?

by admin
entry allowed for keralites

കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് വരുന്നതിനെക്കുറിച്ചു ഇപ്പോഴും ആശങ്കയിലാണ് മലയാളികൾ. ദിനം പ്രതി അനവധി കോളുകളാണ് ബാംഗ്ലൂർ “മലയാളി ന്യൂസ് ഡസ്കിലേക്” എത്തുന്നത് . അതിർത്തി ചെക്ക് പോസ്റ്റുകളിൽ പുതുക്കിയ മാർഗ നിർദേശങ്ങളെന്തൊക്കെയാണ് നിലവിലുള്ളത് . എന്തൊക്കെ രേഖകളാണ് കയ്യിൽ കരുതേണ്ടത്, എത്ര പേർക് ഒരു വാഹനത്തിൽ യാത്ര ചെയ്യാനാകും. കൊറന്റൈൻ നിർദേശങ്ങൾ എന്തൊക്കെ ആണ്, ഇത്തരം ആശങ്കകളാണ് മിക്കവർക്കും ഉള്ളത് .

ഏതൊക്കെ യാത്രാ രേഖകളാണ് വേണ്ടത് ? Ans: നിലവിൽ ഒരു പാസും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ആവശ്യപ്പെടുന്നില്ല . സേവാ സിന്ധു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അക്‌നോളഡ്ജ്‌മെന്റ് മാത്രം മതിയാകും . മൊബൈൽ ഫോണിൽ കാണിച്ചാൽ മതിയാകും എന്നാണ് നിയമം, എന്നാലും ചില ചെക്പോസ്റ്റുകളിൽ അതിന്റെ പ്രിന്റ് കോപ്പി ആവശ്യപെടുന്നതിനാൽ , പ്രിന്റ് കയ്യിൽ കരുതുന്നതാകും നല്ലത്. സേവാ സിന്ധു പാസ് അപ്പ്രൂവലിനു കാത്തിരിക്കേണ്ട ആവശ്യമില്ല

കേരള കോവിഡ്-19 ജാഗ്രത പാസ് ആവശ്യമുണ്ടോ ? Ans: കേരളത്തിൽ നിന്ന് വരുന്നവർക്ക് നിലവിൽ കോവിഡ് – 19 ജാഗ്രത അല്ലെങ്കിൽ എക്സിറ്റ് പാസ് ആവശ്യമില്ല . കയ്യിൽ തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും.

സേവാ സിന്ധു പാസ്:പുതിയ ലിങ്ക്

കൊറന്റൈൻ ആവശ്യമുണ്ടോ ? Ans: ഏറ്റവും കൂടുതൽ ആളുകളെ ആശങ്കപ്പെടുത്തുന്നത് ക്വാറന്റൈൻ വ്യവസ്ഥകളെ കുറിച്ചാണ് . നിലവിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് അസുഖ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുന്ന പക്ഷം 14 ദിവസത്തെ ഹോം ക്വറന്റൈൻ മാത്രമാണ് കർണാടക സർക്കാർ നിർദ്ദേശിക്കുന്നത് . നാട്ടിൽ ഇന്സ്ടിട്യൂഷണൽ /ഹോം ക്വറന്റൈൻ കിടന്നവർക്കും നിര്ബന്ധമായി 14 ദിവസം ഹോം ക്വറന്റൈൻ ചെയ്യേണ്ടി വരും .അസുഖ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ ഇന്സ്ടിട്യൂഷണൽ ക്വറന്റൈൻ ചെയ്യേണ്ടി വരും

കയ്യിൽ സീൽ ചെയ്യുന്നുണ്ടോ ? Ans: കൂടുതൽ ചെക്ക് പോസ്റ്റുകളിലും കോവിഡ് പരിശോധനകൾ ഉണ്ടാവില്ല , അതിർത്തി കടന്നു കഴിഞ്ഞാൽ കോവിഡ് പരിശോധനയ്ക്കുള്ള പ്രത്യേക സെന്ററുകൾ കടന്നായിരിക്കും ബംഗ്ലോരിയിലേക്കു കടക്കേണ്ടത് . അവിടെ നിന്നായിരിയ്ക്കും നമ്മുടെ പരിശോധനകൾ നടക്കുക. നിർദിഷ്ട ഫോമുകൾ പൂരിപ്പിച്ചു താപനില പരിശോധിച്ച ശേഷം ഹോം ക്വറന്റൈൻ ചെയ്യുന്നവരുടെ ഇടതു കയ്യിന്റെ പിന് വശത്തു 14 ദിവസത്തെ തിയ്യതി സീൽ ചെയ്യും .

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group