Home Featured തസ്തികകൾ വെട്ടി കുറയിക്കൽ:സെക്രട്ടേറിയറ്റ് ജീവനക്കാർ 27ന് പണിമുടക്കും

തസ്തികകൾ വെട്ടി കുറയിക്കൽ:സെക്രട്ടേറിയറ്റ് ജീവനക്കാർ 27ന് പണിമുടക്കും

ബെംഗളൂരു: തസ്തികകൾ വെട്ടി കുറയ്ക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ജീവനക്കാർ 27ന് പണിമുടക്കും. വിധാൻസൗധ, വികാസ് സൗധ, എംഎസ് ബിൽഡിങ് എന്നിവിടങ്ങളിലെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് കർണാടക സ്റ്റേറ്റ് സെകട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഗുരുസ്വാ പറഞ്ഞു.

ജൂനിയർ അസിസ്റ്റ്ന്റ് കാറ്റഗറിയിൽ 542 തസ്തികകളാണ് നിർത്തലാക്കിയത്.മുൻ ചീഫ് സെക്രട്ടറി ടി.എം വിജയഭാസ്കർ, എം.ആർ ശ്രീനി വാസമൂർത്തി എന്നിവരുടെ കമ്മിഷൻ റിപ്പോർട്ടുകൾ അംഗീകരിക്കാൻ സാധിക്കില്ല.അനുകൂല നടപടിയുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഗുരുസ്വാമി പറഞ്ഞു.

മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ പിന്നോക്ക, ന്യൂനപക്ഷ സംഘടന; ആവശ്യങ്ങള്‍ ഇവ

ന്യൂഡെല്‍ഹി: () ഓള്‍ ഇന്‍ഡ്യ പിന്നോക്ക, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ മെയ് 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചു.ഒബിസിയുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് കേന്ദ്രം നടത്തിയിട്ടില്ലെന്ന് സംഘടനയുടെ സഹരന്‍പൂര്‍ ജില്ലാ പ്രസിഡന്റ് നീരജ് ധിമാന്‍ പറഞ്ഞു.

ഇലക്‌ട്രോണിക് വോടിംഗ് മെഷീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അദ്ദേഹം ഉന്നയിച്ചു. സ്വകാര്യ മേഖലകളില്‍ എസ്സി/എസ്ടി/ഒബിസി സംവരണം നടപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചു.ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ബഹുജന്‍ മുക്തി പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ ഡിപി സിംഗ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

മെയ് 25 ന് കട കമ്ബോളങ്ങളും പൊതുഗതാഗതവും പ്രവര്‍ത്തിക്കരുതെന്നും സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുജാതി അടിസ്ഥാനമാക്കിയുള്ള ഒബിസി സെന്‍സസ് കേന്ദ്രം നടത്തിയിട്ടില്ല, ഇവിഎം അഴിമതി, സ്വകാര്യമേഖലയില്‍ എസ്സി, എസ്ടി, ഒബിസി സംവരണം, കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണം, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക,

ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധം, പഴയ പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കുക, മധ്യപ്രദേശിലെയും ഒഡീഷയിലെയും പഞ്ചായത് തെരഞ്ഞെടുപ്പുകളില്‍ ഒബിസി സംവരണത്തില്‍ പ്രത്യേക വോടര്‍പട്ടിക നടപ്പാക്കണം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കുടിയിറക്കരുത്,

വാക്‌സിനേഷന് നിര്‍ബന്ധിക്കരുത്, ലോക്ഡൗണ്‍ കാലത്ത് രഹസ്യമായി തൊഴിലാളികള്‍ക്കെതിരെ ഉണ്ടാക്കിയ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group