Home Featured ‘ഗൂഗിള്‍ മാപ്പില്‍ ഗ്യാന്‍വാപി മോസ്‌കിന് പകരം ഗ്യാന്‍വാപി ക്ഷേത്രമാക്കൂ…’; പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഇമെയിലയച്ച്‌ ബംഗളൂരുവിലെ പ്രമുഖ സ്‌കൂള്‍

‘ഗൂഗിള്‍ മാപ്പില്‍ ഗ്യാന്‍വാപി മോസ്‌കിന് പകരം ഗ്യാന്‍വാപി ക്ഷേത്രമാക്കൂ…’; പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഇമെയിലയച്ച്‌ ബംഗളൂരുവിലെ പ്രമുഖ സ്‌കൂള്‍

ഗൂഗിള്‍ മാപ്പില്‍ ഗ്യാന്‍വാപി മസ്ജിദിന് പകരം ഗ്യാന്‍വാപി ക്ഷേത്രമെന്ന് അടയാളപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പൂര്‍വവിദ്യാര്‍ഥികള്‍ക്ക് ഇമെയിലയച്ച്‌ കര്‍ണാടക ബംഗളൂരുവിലെ പ്രമുഖ വിദ്യാലയം. ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്‌കൂളാണ് ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഹിന്ദു- മുസ്‌ലിം വിവേചനത്തിന് നേതൃത്വം കൊടുത്തത്.

‘ഹിന്ദു സഹോദരന്മാരെ സഹോദരിമാരെ’ എന്ന് അഭിസംബോധന ചെയ്ത് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ അയച്ച മെയിലില്‍ ഹിന്ദുത്വ ശക്തികള്‍ ആവശ്യപ്പെടുന്നത് പോലെ മസ്ജിദിന് പകരം മന്ദിര്‍ എന്ന് ഗൂഗിള്‍ തിരുത്തും വരെ ഇടപെടണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ ഇ മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തായത്. നിങ്ങള്‍ കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്നാണോ അല്ലെങ്കില്‍ എന്ത് ചിന്തിക്കണമെന്നാണോ പഠിപ്പിക്കുന്നതെന്നും അവ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പൂര്‍വ വിദ്യാര്‍ഥിയായ പ്രീതി കൃഷ്ണമൂര്‍ത്തി ആക്ടിവിസ്റ്റ് മാര്‍ട്ടിന്‍ ലൂഥര്‍കിങിനെ ഉദ്ധരിച്ച്‌ ചോദിച്ചു. മറ്റൊരു പൂര്‍വ വിദ്യാര്‍ഥി കാര്‍ത്തിക നമ്ബൂതിരി താന്‍ സ്‌കൂളിനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് കുറിച്ചു.

നിങ്ങള്‍ നിങ്ങളുടെ മതത്തെ കുറിച്ച്‌ ഇത്ര സുരക്ഷിത ബോധമില്ലാത്തവരാണോ ? ഒരു ഗൂഗിള്‍ മാപ്പ് പോലും നിങ്ങള്‍ക്ക് ഭീഷണിയാകുന്നോ? ഒരു സ്‌കൂളെന്ന നിലയില്‍ മതേതരത്വമാണ് നിങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത്.

ഇതുപോലെയുള്ള നിര്‍വികാര സന്ദേശങ്ങള്‍ അയക്കരുത്’ മറ്റൊരു പൂര്‍വ വിദ്യാര്‍ഥി സുരാജ് സുദര്‍ശന്‍ സ്‌കൂളിനെ ടാഗ് ചെയ്ത് കുറിച്ചു. ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകനും ഫാക്‌ട് ചെക്കറുമായ മൊഹമ്മദ് സുബൈറും സിയാസത്ത് ഡോട്ട്‌കോമും ഈ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group