Home Featured ഹൃദയഘാതം:മലയാളി ഹോട്ടലുടമ കർണാടകയിൽ മരണപ്പെട്ടു

ഹൃദയഘാതം:മലയാളി ഹോട്ടലുടമ കർണാടകയിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി ഹോട്ടലുടമ കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി കളിയാട്ടുമുക്ക് സ്വദേശിയും വിജയപുര (ബീജാപുർ ടൗണിലെ മലബാർ ഹോട്ടൽ ഉടമയുമായിരുന്ന അബ്ദുൾ അസീസാണ് (53) മരിച്ചത്.

ബാഗൽക്കോട്ട് ശിരൂരിൽ വെച്ചായിരുന്നു അന്ത്യം. ഇരുപത് വർഷത്തോളം വിജയപുര ടൗണിൽ പ്രവർത്തിച്ചിരുന്ന മലബാർ ഹോട്ടൽ മലയാളികൾക്കിടയിൽ സുപരിചിതമായിരുന്നു.

പിതാവ്: മുഹമ്മദ്, ഉമ്മ: കദിയുമ്മ. ഭാര്യ: നസീമ. മക്കൾ: അൻസില, ഹസീന, അർഷിദ, ആസിഫ്. മൃതദേഹം സ്വദേശമായ കളിയാട്ടുമുക്കിൽ ജുമാ മസ്ജിദിൽ ഖബറടക്കും.

ബംഗളുരു: റൺവേയിൽ ഇറക്കുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി; വൻദുരന്തം ഒഴിവായി

ബെംഗളുരു • റൺവേയിൽ ഇറക്കുന്നതിനിടെ തായ് എയർവേസ് വിമാനത്തിന്റെ ടയർ പൊട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വൻദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി 11.30ന് ബാങ്കോക്കിൽ നിന്നെത്തിയ വിമാനമാണിത്. റൺവേയിൽ ഓടി നിന്നിട്ടും ടയർ പൊട്ടിയ കാര്യം പൈലറ്റ് അറിഞ്ഞിരുന്നില്ല.

റൺവേ ജീവനക്കാരാണ് ഇക്കാര്യം ശ്രദ്ധയിൽപെടു ത്തിയത്. തുടർന്നു വിമാനം സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കി.ടയർ എത്തിക്കാൻ വൈകിയതിനെ തുടർന്ന് ഇന്നലെ പുലർച്ചെ മടങ്ങേണ്ടിയിരുന്ന വിമാനത്തിന് രാത്രി 7 മണി വരെയും തിരിച്ചു പറക്കാനായില്ല.

ഇതിൽ പോകാനെത്തിയ യാത്രക്കാർ മണിക്കുറു കളോളം ടെർമിനലിൽ കാത്തിരുന്നിട്ടും വിമാനക്കമ്പനി ഇവരെ കാര്യമറിയിച്ചില്ലെന്നും പരാതിയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group