ബെംഗളൂരു: മൈസൂരു ഫിലിം സിറ്റിയുടെ നിർമാണം വർഷാവസാനത്തോടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ . 2 വർഷത്തിനുള്ളിൽ ആദ്യ ഘട്ടത്തിന്റെ നിർമാണം പൂർത്തികരിക്കും.
ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഡോ.രാജ്കുമാർ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കന്നഡ സിനിമകളുടെ നിർമാണത്തിന് സബ്സിഡി അനുവദിച്ചതോടെ ഒരു വർഷം പുറത്തിറങ്ങുന്ന സിനിമകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതോടൊ ഗുണനിലവാരവും ഉറപ്പുവരുത്തണമെന്ന് ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടു.
കെആർ മാർക്കറ്റിലെ മലിനീകരണംചട്ടങ്ങൾ തെറ്റിച്ച അറവുശാലകൾ അടപ്പിച്ചു
ബെംഗളൂരു മലിനീകരണ നിയ ന്ത്രണ ചട്ടങ്ങൾ പാലിക്കാത്തതി നെ തുടർന്ന് കെആർ മാർക്കറ്റി ലെ അറവുശാലകൾ ബിബിഎം പി അടപ്പിച്ചു. കർണാടക മലിനീ കരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് ബി ബിഎംപി നടപടി. മാലിന്യസം സ്കരണ നടപടികൾ പാലിക്കു ന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നതായി നേരത്തേ മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അറവുമാലിന്യങ്ങൾ അശാ സ്ത്രീയമായ രീതിയിൽ കുഴിച്ചിടു ന്നത് പകർച്ചവ്യാധികൾക്ക് ഇട യാക്കുന്നുണ്ട്.നേരത്തേ ശിവാജിനഗർ, താന റി റോഡ് എന്നിവിടങ്ങളിലെ അറ വുശാലകൾക്കും നോട്ടിസ് നൽ കിയിരുന്നു.