“തന്താനേ നാനേ” തിയ്യറ്ററുകളെ പുളകം കൊള്ളിച്ച കെ.ജി.എഫ് ഗാനം എത്തിപ്രേക്ഷകർ ആകാംഷകളോടെ കാത്തിരിക്കുന്ന റോക്കിങ് സ്റ്റാർ യാഷ് ചിത്രം കെ.ജി.എഫ് 2 വിലെ രണ്ടാം ഗാനം പുറത്തിറങ്ങി. ഗഗാനം നീ എന്നു തുടങ്ങുന്ന ഗാനത്തിന് റിലീസ് ചെയ്ത് മിനിട്ടുകൾക്കുള്ളിൽ യൂട്യൂബിൾ ഗംഭീര പ്രതികരണം ആണ് ലഭിക്കുന്നത്.
ഗാനത്തിലെ ചില ഭാഗങ്ങൾ ചാപ്റ്റർ 1ൽ തിയ്യറ്ററുകളിൽ ഏറെ ഓളം സൃഷ്ടിച്ചിരുന്നു.പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2 മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലുണ്ട്.
വിജയ് കിരഗന്ധൂര്‍ ആണ് നിര്‍മാണം.1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അധീര എന്ന കഥാപത്രമായി സഞ്ജയ് ദത്ത് എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന് പൃഥ്വിരാജും പങ്കെടുത്തിരുന്നു.