സ്വിഫ്റ്റ് ബസുകൾ എത്തുന്നതോടെ വിഷു, ഈസ്റ്റർ അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി കൂടുതൽ സ്പെഷൽ ബസുകൾ കേരള ആർടിസി പ്രഖ്യാപിക്കും. കൂടുതൽ തിരക്കുള്ള 12, 13 ദിവസങ്ങളിലെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.
ആവശ്യത്തിന് ബസുകൾ ഇല്ലാത്തതാണ് സ്പെഷൽ സർവീസുകൾ ആരംഭിക്കുന്നതിന് കേരള ആർടിസിക്ക് തടസ്സമായിരുന്നത്.കർണാടക ആർടിസി 13ന് മാത്രം 34 സ്പെഷൽ ബസുകളാണ് സർവീസ് നടത്തുന്നത്. അവസരം മുതലാക്കി സ്വകാര്യ ബസു കളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തന്നെ വെയ്റ്റിങ് ലിസ്റ്റിലായെങ്കിലും സ്പെഷൽ ട്രെയിൻ പ്രഖ്യാപനം വൈകുകയാണ്.