ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നതാണ് നെറ്റ്ഫ്ലിക്സ്. ഇപ്പോഴിതാ വലിയ രീതിയിലുള്ള ഒരു വരവിനായി തയ്യാറെടുക്കുകയാണ് നെറ്റ്ഫ്ലിക്സ്.ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന എലൈറ്റിന്റെ അഞ്ചാം സീസണ്‍ ഈ മാസം നെറ്റ്ഫ്ലിക്സിലെത്തും.
മാത്രമല്ല, 24 പുതിയ സിനിമകളും സീരീസുകളും കൂടി കൂട്ടിച്ചേര്‍ക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇത്തവണ. ഏപ്രില്‍ 8നാണ് എലൈറ്റിന്റെ അഞ്ചാം സീസണ്‍ നെറ്റ്ഫ്ലിക്സില്‍ എത്തുന്നത്. മെറ്റല്‍ ലോര്‍ഡ്സ് എന്ന സിനിമയും ഇതേ ദിവസം തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക എന്നതും പ്രത്യേകതയാണ്. ഗ്രീന്‍ എഗ്സ് ആന്റ് ഹാം സീസണ്‍ 2, ഗ്രാന്‍ മദേഴ്സ് ക്ലബ് സീസണ്‍ 1, ദി അള്‍ട്ടിമേറ്റം സീസണ്‍ -1 എന്നിവയും നെറ്റ്ഫ്ലിക്സിലെത്തും.