Home Featured ഹലാൽ മാംസം നിരോധിക്കണം; കർണാടകയിൽ പുതിയ വിവാദം, പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ഹലാൽ മാംസം നിരോധിക്കണം; കർണാടകയിൽ പുതിയ വിവാദം, പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: കർണാടകയിൽ ഹലാൽ മാംസം നിരോധിക്കണമെന്ന ആവശ്യം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ’ഹലാൽ വിഷയം ഇപ്പോൾ ഉണ്ടായതാണ്. പൂർണമായും പഠിക്കേണ്ടതുണ്ട്. കാരണം ഈ വിഷയത്തിന് നിലവിലെ നിയമങ്ങളുമായി ഒരു ബന്ധവുമില്ല.

ഈ ആചാരത്തിന് എതിരെ ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. അത് പരിശോധികക്കും’- മുഖ്യമന്ത്രി പറഞ്ഞു.ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. കർണാടകയിലെ പുതുവർഷാഘോഷമായ ഉഗാദിക്ക് ചില ഹിന്ദു സമുദായങ്ങൾ മാംസം അർപ്പിച്ച് പൂജ നടത്താറുണ്ട്.

ഇതിന് ഹലാൽ മാംസം ഉപയോഗിക്കരുതെന്നാണ്ക്യാമ്ബസുകളിലെ ഹിജാബ് നിരോധനത്തിന് പിന്നാലെ ഹലാൽ മാംസവും നിരോധിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടത്. ‘വിഷയത്തിൽ എന്താണ് സർക്കാരിന്റെ നിലപാടെന്ന് പിന്നീട് വ്യക്തമാക്കും.

പല സംഘടനകളും അവരുടേതായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. എന്തിലാണ് പ്രതികരിക്കേണ്ടതെന്ന് സർക്കാരിന് അറിയാം.’- മാധ്യമങ്ങളുടെ ചോദ്യത്തിന് ബൊമ്മെ പ്രതികരിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തുബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ഉൾപ്പെടെ ഹലാൽ മാംസം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഫുഡ് ജിഹാദ് എന്നാണ് രവി ഹലാൽ മാംസം വിൽപ്പനയെ വിശേഷിപ്പിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group