Home Featured ‘ഇവന്‍ ജവാനെ കടത്തിവെട്ടും..’; കേരളം സ്വന്തം ബ്രാണ്ടി ഉത്പാദിപ്പിക്കാനൊരുങ്ങുന്നു

‘ഇവന്‍ ജവാനെ കടത്തിവെട്ടും..’; കേരളം സ്വന്തം ബ്രാണ്ടി ഉത്പാദിപ്പിക്കാനൊരുങ്ങുന്നു

മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ തന്നെ കേരളത്തിലും സര്‍ക്കാര്‍ വരുമാനത്തിന്റെ പ്രധാന പങ്ക് വഹിക്കുന്നത് മദ്യ വില്‍പ്പനയാണ്.സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന മദ്യമാണ് ജവാന്‍ . റം വിഭാഗത്തില്‍പ്പെട്ട ഈ മദ്യത്തിനു പിന്നാലെ ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാര്‍ ബ്രാണ്ടി കൂടി നിര്‍മ്മിച്ച്‌ വിതരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

1990കളില്‍ മരച്ചീനിയില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ ഒരു കമ്ബനി നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പഴങ്ങള്‍ ഉപയോഗിച്ച്‌ വൈനും വീര്യം കുറഞ്ഞ മദ്യവും ഉത്പാദിപ്പിക്കാന്‍ ഉള്ള നീക്കത്തെ മദ്യ വ്യവസായ മേഖലയിലെ വിദഗ്ദ്ധര്‍ നോക്കിക്കാണുന്നത്. ഉയര്‍ന്ന ചെലവ്, വാണിജ്യാടിസ്ഥാനത്തിലുള്ള മരച്ചീനി കൃഷിയുടെ അഭാവം, ഉയര്‍ന്ന അളവില്‍ അന്നജം അടങ്ങിയിട്ടുള്ള മരച്ചീനി ഇനങ്ങളുടെ കുറവ്, കൂടുതല്‍ ലാഭകരമായ റബ്ബര്‍ കൃഷിയിലേക്കുള്ള കര്‍ഷകരുടെ ചുവടുമാറ്റം, ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങി നിരവധി ഘടകങ്ങള്‍ അന്ന് മരച്ചീനിയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ കാരണങ്ങളായി പറയുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന മദ്യത്തേക്കാള്‍ ഇതിന് ചെലവ് വളരെ കൂടുതലും ആയിരിന്നു.മലബാര്‍ ഡിസ്റ്റിലറീസ് എന്ന് പേര് മാറ്റിയ പാലക്കാട് ചിറ്റൂരിലെ പഞ്ചസാര മില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ , തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിന്റെ (ടിഎസ്‌സിഎല്‍) ഷുഗര്‍ ഡിവിഷന്‍ ആവശ്യത്തിന് കരിമ്ബ് ലഭിക്കാത്തതിനാലും ഡിസ്റ്റിലറി ഡിവിഷന്‍ ചാരായ നിരോധനത്തിന് ശേഷവും അടച്ചുപൂട്ടിയെങ്കിലും റമ്മിന്റെ ഉത്പാദനത്തിലൂടെ പ്രസ്തുത സ്ഥാപനത്തിന് പുതുജീവന്‍ ലഭിക്കുകയുണ്ടായി. കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാന്‍ ഡീലക്സ് എക്സ് എക്സ് എക്സ് റം സംസ്ഥാനത്തെ തന്നെ ജനപ്രിയ മദ്യങ്ങളില്‍ ഒന്ന് തന്നെ ആയിരിന്നു.

You may also like

error: Content is protected !!
Join Our WhatsApp Group