Home Featured ജീവനക്കാരെ സന്തോഷിപ്പിക്കാന്‍! ജോലിക്കിടെ സ്വയംഭോഗത്തിന് വെര്‍ച്വല്‍റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി

ജീവനക്കാരെ സന്തോഷിപ്പിക്കാന്‍! ജോലിക്കിടെ സ്വയംഭോഗത്തിന് വെര്‍ച്വല്‍റിയാലിറ്റി സൗകര്യമൊരുക്കി ടെക് കമ്പനി

ഒട്ടുമിക്ക കമ്ബനികളും തങ്ങളുടെ ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ വിവിധ കാര്യങ്ങള്‍ ചെയ്യുക പതിവാണ്. എന്നാല്‍ ഒരു സെക്സ് ടെക് കമ്ബനി കാര്യങ്ങള്‍ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുകയാണ്.ഇനി ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാനായി ജോലിസമയത്ത് സ്വയംഭോഗം ചെയ്യാനുള്ള സൗകര്യം നല്‍കും.

ഇത് സാധാരണ സ്വയംഭോഗമല്ല, ഹൈടെക്ക് രീതിയിലുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.മുതിര്‍ന്നവര്‍ക്കുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ സ്ട്രിപ്പ്ചാറ്റാണ് തങ്ങളുടെ ജീവനക്കാരെ ഇങ്ങനെ സന്തോഷിപ്പിക്കുന്നത്. തങ്ങളുടെ തൊഴിലാളികള്‍ക്ക് സ്വയംഭോഗം ചെയ്യുന്നതിനായി വിആര്‍ പോഡുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കാമെന്നാണ് കമ്ബനിയുടെ വാഗ്ദാനം

. 200 ഓളം വരുന്ന ജീവനക്കാര്‍ക്കും ഈ സൗകര്യം ലഭിക്കും. ഓരോ ജീവനക്കാരനും പ്രവൃത്തി ദിവസത്തില്‍ 30 മിനിറ്റ് പോഡ് ബ്രേക്ക് അനുവദിച്ചിട്ടുണ്ട്. സൈപ്രസിലെ ഓഫീസുകളില്‍ നാല് പോഡുകള്‍ സ്ഥാപിച്ചതായി സ്റ്റാര്‍ട്ടപ്പ് കമ്ബനി അവകാശപ്പെടുന്നു. മറ്റ് ജോലി സ്ഥലങ്ങളിലേക്കും ഇവ വില്‍ക്കാനാണ് ആലോചിക്കുന്നത്.ഓരോ പോഡും ‘ഡ്രീംക്യാമിന്റെ സാങ്കേതികവിദ്യ, ഒക്കുലസ് ക്വസ്റ്റ് വിആര്‍ ഹെഡ്സെറ്റ് എന്നിവ ഉപയോഗിക്കുന്നു. വിആര്‍ ക്യാമറകള്‍ കാണാനുള്ള 4കെ എല്‍ഇഡി സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സ്വയംഭോഗ ആക്സസറികളും പോഡില്‍ ഉണ്ട്. ലോഷന്‍, ടിഷ്യൂകള്‍ കൊണ്ട് പൂര്‍ണ്ണമായും ഇവിടം സജ്ജീകരിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നു’ എന്ന് ഒരു ബ്ലോഗില്‍ കമ്ബനി പറയുന്നു.

വിആര്‍ ഹെഡ് സെറ്റായ ഒക്കുലസ് മെറ്റാ പ്ലാറ്റ്ഫോമാണ്, മുമ്ബ് ഫേസ്ബുക്കിന്റെ , ഹെഡ്സെറ്റുകളുടെ ബ്രാന്‍ഡ് ആയിരുന്നു ഇത്. ജോലിസ്ഥലത്ത് സ്വയംഭോഗം ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം പുതിയ ജീവനക്കാരെ ആകര്‍ഷിക്കുമെന്ന് സ്ട്രിപ്പ്ചാറ്റ് പറഞ്ഞു. സ്ട്രിപ്പ്ചാറ്റ് ഈ പോഡുകളിലേതെങ്കിലും മറ്റൊരു ജോലിസ്ഥലത്ത് വില്‍ക്കുമോ എന്നതിനെക്കുറിച്ച്‌ നിലവില്‍ ഒന്നും പറയുന്നില്ല. എന്തായാലും ഒരു സാധാരണ ഓഫീസില്‍ ഈ പോഡുകള്‍ വേറിട്ടുനില്‍ക്കുമെന്ന് ഉറപ്പാണ്. 50,000 ഡോളറിന് ആറ് മാസത്തേക്ക് ഈ പോഡുകള്‍ പാട്ടത്തിന് നല്‍കാമെന്നും സ്ട്രിപ്പ്ചാറ്റ് വാഗ്ദാനം ചെയ്യുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group