ബംഗളൂരു: ശിവമൊഗ്ഗയില്‍ കൊല്ലപ്പെട്ട ബജരംഗ് ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹര്‍ഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്കുന്ന കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഫോണിലൂടെ അറിയിച്ചതായി ഗ്രാമീണ വികസന പഞ്ചായത്തിരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞു. മാര്‍ച്ച് ആറിന് താനും മുന്‍ മുഖ്യന്ത്രി ബി.എസ്. യെദിയൂരപ്പയും ഹര്‍ഷയുടെ വീട്ടില്‍ നേരിട്ടെത്തി കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ കാമ്ബയിനിലൂടെ ഹര്‍ഷയുടെ കുടുംബത്തിനായി ഇതിനോടകം 60 ലക്ഷത്തോളം സമാഹരിച്ചിട്ടുണ്ട്. ഫെബ്രുവരി 20നാണ് ശിവമൊഗ്ഗയില്‍ 28കാരനായ ഹര്‍ഷ കൊല്ലപ്പെട്ടത്. ഇതേതുടര്‍ന്ന് ശിവമൊഗ്ഗയില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. സംഭവത്തില്‍ പത്തുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.