
അഹമ്മദാബാദ്: ജെലാറ്റിന്‍ സ്റ്റിക്കുകള്‍ വസ്ത്രത്തിനുള്ളില്‍ ഘടിപ്പിച്ച് ലാല പാഗി എന്ന 45 കാരന്‍ ഭാര്യയെ ആലിംഗനം ചെയ്തു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.
ഒന്നര മാസമായി ലാല പാഗിയില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു ഭാര്യ ശാരദ. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ അവസാനമായി കാണണമെന്നാവശ്യപ്പെട്ട് പാഗി മേഘരാജ് നഗരത്തിലെ ഭാര്യ വീട്ടിലെത്തിയത്. വീടിനകത്ത് നിന്ന് പുറത്തിറങ്ങി വന്ന ഭാര്യയെ പാഗി ധൃതിയില്‍ കെട്ടിപ്പിടിക്കുകയും നെഞ്ചില്‍ ഘടിപ്പിച്ചിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയുമായിരുന്നു. ശാരദ തല്‍ക്ഷണം മരിച്ചു. നിമിഷങ്ങള്‍ക്കകം പാഗിക്കും ജീവന്‍ നഷ്ടപ്പെട്ടു.
പാഗിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ശാരദ സ്വന്തം വീട്ടില്‍ അഭയം പ്രാപിച്ചതെന്ന് ശാരദയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം തുടരുന്നുണ്ട്.
ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പോലെയുള്ള സ്ഫോടക വസ്തുക്കള്‍ എങ്ങനെയാണ് പാഗിക്ക് ലഭിച്ചതെന്നും അതിന്‍റെ ഉപയോഗം എവിടെ നിന്നാണ് പഠിച്ചതെന്നുമുളള വിവരങ്ങള്‍ പൊലീസ് ഉടന്‍ കണ്ടെത്തുമെന്ന് ഗാന്ധിനഗര്‍ റേഞ്ച് ഐ.ജി.പി അഭയ് ചുദാസമ പറഞ്ഞു. ആദിവാസി മേഖലകളില്‍ മീന്‍ പിടുത്തത്തിന് ഇത്തരം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവര്‍ക്കും 21 വയസുള്ള മകനുണ്ട്.
- കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഇറക്കുന്നത് മോദിയുടെ മുന്‍ കാമ്ബയ്നറെ
- കുറുപ്പില്‍ ദുല്‍ഖറിന്റെ നേട്ടത്തെ മറികടക്കാന്‍ ഭീഷ്മയും; ടീസറില്‍ യൂടൂബില്‍ റിക്കോര്‍ഡുമായി മമ്മൂട്ടി ചിത്രം; കോവിഡ് ഭീതിയെ മലയാള സിനിമ മറികടക്കുമ്ബോള്‍
