Home Featured ബിഡിഎ സ്ഥലലേലത്തിൽ ക്രമക്കേട്; 6 പേർ പിടിയിൽ

ബിഡിഎ സ്ഥലലേലത്തിൽ ക്രമക്കേട്; 6 പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) സ്ഥലലേലത്തിൽ ക്രമക്കേട് നടത്തിയ 2 ജീവനക്കാർ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. ബിഡിഎ ജീവനക്കാരായ ലോകേഷ് ഗൗഡ, സുനിൽ, ഇടനിലക്കാരായ വിക്രം ജെയിൻ, മഞ്ജുനാഥ്, പവൻ, രാമചന്ദ്രൻ എന്നിവരെയാണു ശേഷാദ്രിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കോർണർ സൈറ്റ് ഓൺ ലൈൻ ലേലത്തിലാണ് ഇവർ ക്രമക്കേട് നടത്തിയത്. ബിഡിഎ വിജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് ലേലം ഓൺ ലൈനാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group