Home covid19 കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം- ആർ ടി പി സി ആർ നിർബന്ധമാക്കി ;തമിഴ്‌നാട് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി കേരളം

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം- ആർ ടി പി സി ആർ നിർബന്ധമാക്കി ;തമിഴ്‌നാട് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കി കേരളം

by മൈത്രേയൻ

വയനാട് : കോവിഡ് (Covid 19) വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ഡബിള്‍ ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണ്.

തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. കര്‍ണാടക അതിര്‍ത്തികളായ ബാവലി, മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റുകളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.

ചെക്ക്‌പോസ്റ്റുകളില്‍ ഡ്യൂട്ടിയെടുക്കുന്ന ജീവനക്കാര്‍ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പാക്കണം. ഇതിന് പുറമേ ചെക്ക്‌പോസ്റ്റുകളിലെ പൊലീസ് സേവനം ജില്ല പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തും.

അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ ദിവസവും അതിര്‍ത്തി കടന്ന് ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്ര പാസ് നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

*മുംബൈ:ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച്‌ ഏഴ് പേര്‍ മരിച്ചു; 16 പേർക്ക് പരിക്ക്*

കർണാടക :ഈ വർഷം കൊറോണ പാസ്സ് ഇല്ല ;വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി

ബംഗളുരുവിൽ ഇടനിലക്കാരില്ലാതെ കമ്പനി വിലയിൽ സുൾഫെക്സ് മാട്രസ്സിന്റെ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ * ന്യൂ ഇയർ സെയ്ൽ*
👉 Location📍- Sulfex mattress factory outlet,9th Main Rd, Sector 7, HSR Layout, Bengaluru, Karnataka 560102 https://goo.gl/maps/iYTSvLwXhzstJ45y9
👉 Contact / whatsapp – +91 9544328899 ,+91 7902875000

മെത്ത കണ്ണുമടച്ചു വാങ്ങരുത് !!, ബംഗളുരുവിൽ സുൾഫെക്സ് മാട്രസ്സിന്റെ എക്സ്പീരിയൻസ് സെന്റർ എച്. എസ്.ആർ ലേയൗട്ടിലുള്ള ഫാക്ടറിഔട്ട് ലെറ്റിൽ

You may also like

error: Content is protected !!
Join Our WhatsApp Group