Home Featured സ്ത്രീധനത്തിന് വേണ്ടി ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: കർണാടക പോലീസ് കേസെടുത്തു

സ്ത്രീധനത്തിന് വേണ്ടി ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: കർണാടക പോലീസ് കേസെടുത്തു

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ശിവമൊഗ്ഗ : യുവതിയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കി സ്ത്രീധനം ആവശ്യപ്പെട്ടതിനു ഭർത്താവിനും കുടുംബാംഗ ങ്ങൾക്കുമെതിരേ കേസെടുത്തു ചിക്കമഗളൂരു ശൃംഗേരി സ്വദേശികളായ സൽമാൻ, മാതാവ് സാഹിറ, പിതാവ് ഷൗക്കത്ത് സഹോദരി സമീന എന്നിവർക്കെതിരെയാണ് റിപ്പൺപേട്ട് പൊലീസ് കേസെടുത്തത്.

3 ലക്ഷം രൂപയും 90 ഗ്രാം സ്വർണവും നൽകാമെന്നാണു യുവതിയുടെ പിതാവ് ഉറപ്പ് നൽകിയിരുന്നത്.സാമ്പത്തിക പ്രതിസന്ധി കാരണം 2 ലക്ഷം രൂപ മാത്രമാണ് ആദ്യം നൽകിയത്. വിവാഹം കഴിഞ്ഞതോടെ ബാക്കി പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും മോശം പദപ്ര യോഗങ്ങൾ നടത്തുന്നത് പതിവായി. ഇതിനെതിരെ പ്രതികരിച്ചപ്പോൾ മൊബൈലിൽ പകർത്തിയ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group