Home Featured ക്രിസ്മസിന് നാട്ടിൽ പോകാം; സിടിഎംഎയുടെ വക സൗജന്യ ടിക്കറ്റ്

ക്രിസ്മസിന് നാട്ടിൽ പോകാം; സിടിഎംഎയുടെ വക സൗജന്യ ടിക്കറ്റ്

by ടാർസ്യുസ്

ചെന്നൈ : ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് സിടിഎംഎ സൗജന്യ ടിക്കറ്റുകൾ നൽകുന്നു. ക്രിസ്മസ് സ്പെഷൽ സർവീസായ ചെന്നൈ-തൃശൂർ സർവീസിന്റെ 23-ാം തീയതിയിലെ ആദ്യ ബസിൽ യാത്ര ചെയ്യുന്നവർക്കാണ് സൗജന്യ യാത്ര. ആദ്യം സമീപിക്കുന്ന 20 പേർക്കാണ് ടിക്കറ്റുകൾ ലഭിക്കുകയെന്ന് ജന.സെക്രട്ടറി എം.പി.അൻ വർ അറിയിച്ചു.

22 മുതൽ 28 വരെയാണ് കെഎസ്ആർടിസി ക്രിസ്മസ് സ്പെഷൽ സർവീസ് നടത്തുന്നത്. 22ന് തൃശൂരിൽ നിന്നുള്ള സർവീസ് ആരംഭിക്കും. 23, 26, 27 തീയതികളിൽ തൃശൂരിൽ നിന്നും 23, 24, 27, 28 തീയതികളിൽ ചെന്നൈയിൽ നിന്നും സർവീസ് ഉണ്ടായിരിക്കും. തൃശൂരിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ചെന്നൈയിൽ എത്തും. ചെന്നൈയിൽ നിന്ന് വൈകിട്ട് 6.30നു പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7നു തൃശൂരിൽ എത്തിച്ചേരും. സൗജന്യ ടിക്കറ്റ് സേവനം ഉപയോഗപ്പെടുത്തുന്നതിന് ഷനിൽ കളരിക്കൽ (9543385556), എ.എം.ബിജു (9385215301).

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group