
അമ്ബലപ്പുഴ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും പണമില്ലാത്തതിനാല്‍ കേരളത്തില്‍ കുടുങ്ങിയ ബംഗളൂരു സ്വദേശിയെ സൗജന്യമായി നാട്ടില്‍ തിരികെയെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.പുറക്കാട് കേന്ദ്രമാക്കി ഹാര്‍ട്ട് ബീറ്റ്സ് എന്ന ആംബുലന്‍സ് സര്‍വീസ് നടത്തുന്ന പുറക്കാട് സ്വദേശികളായ കരൂര്‍ പുതുവല്‍ സജിത്ത് , അഴിക്കകത്തുതോപ്പില് മനു എന്നിവരാണ് ബംഗളൂരു കുടുംബത്തിന് കൈത്താങ്ങുമായി രംഗത്തു വന്നത്.
ഏകദേശം രണ്ടാഴ്ച്ചയായി ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ചികിത്സയിലായിരുന്നു ബെംഗളൂരു രാമമൂര്‍ത്തിനഗര്‍ സ്വദേശി. ചേര്‍ത്തലയിലെ ആശുപത്രിയിലെത്തിയത് തന്നെ സാമ്ബത്തിക ഞെരുക്കത്തിനിടയിലായിരുന്നു. വിഷയം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇത് കണ്ട മനുവും സജിത്തും ഉടന്‍ ചേര്‍ത്ത ആശുപത്രിയിലെത്തി. സുമനസുകള്‍ ഇന്ധനം നിറയ്ക്കാന്‍ ചെറിയ തുക ഇരുവര്‍ക്കും കൈമാറി. തിങ്കളാഴ്ച്ച തന്നെ രോഗിയുമായി ഇവര്‍ ബംഗളൂരുവിലേക്ക് തിരിക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് സജിത്തിന്റെയും മനുവിന്റെയും അടുക്കലേക്ക് കാര്യങ്ങളെത്തിച്ചത്. ആരും ആവശ്യപ്പെടാതെ തന്നെ ഇരുവരും ചേര്‍ത്തലയിലേക്ക് ഓടിയെത്തുകയായിരുന്നു. ഒട്ടേറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാനുള്ള ഇരുവരുടെയും മനസിനെ അഭിനന്ദിച്ച സോഷ്യല്‍ മീഡിയയും രംഗത്തുവന്നിട്ടുണ്ട്.