Home Featured കൊച്ചി മെട്രോ‍യില്‍ നാളെ സൗജന്യമായി യാത്രചെയ്യാം; സൗകര്യം പ്രയോജനപ്പെടുത്താന്‍ ടിക്കറ്റ് കൗണ്ടറുകളെ സമീപിക്കണം

കൊച്ചി മെട്രോ‍യില്‍ നാളെ സൗജന്യമായി യാത്രചെയ്യാം; സൗകര്യം പ്രയോജനപ്പെടുത്താന്‍ ടിക്കറ്റ് കൗണ്ടറുകളെ സമീപിക്കണം

കൊച്ചി: കൊച്ചി മെട്രോയില്‍ നാളെ സൗജന്യ യാത്ര ഒരുക്കുന്നു. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഏറ്റവും വേഗത്തില്‍ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്ന കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് അതിന് അവസരം നല്‍കാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്‌ക്കോ സംഘമായോ യാത്ര ചെയ്യാം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group