Home Featured 60 വയസ് കഴിഞ്ഞവർക്ക് സൗജന്യ തീർത്ഥ യാത്ര; അയോധ്യ ട്രെയിൻ സർവിസ് തുടങ്ങി

60 വയസ് കഴിഞ്ഞവർക്ക് സൗജന്യ തീർത്ഥ യാത്ര; അയോധ്യ ട്രെയിൻ സർവിസ് തുടങ്ങി

by admin

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഡല്‍ഹി പ്രഖ്യാപിച്ച അയോദ്ധ്യ ട്രെയിന്‍ ഡല്‍ഹി സഫ്ദര്‍ജംഗ് സ്റ്റേഷനില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഫ്ളാഗ് ഓഫ് ചെയ്‌തു.

2018ല്‍ തുടങ്ങിയ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മുഖ്യമന്ത്രി തീര്‍ത്ഥയാത്രാ പദ്ധതിയുടെ ഭാഗമാണിത്.

മുഖ്യമന്ത്രി തീര്‍ത്ഥയാത്രാ പദ്ധതി

  • 60 വയസ് കഴിഞ്ഞവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര, ഭക്ഷണം, താമസം സൗകര്യങ്ങളോടെ സൗജന്യ തീര്‍ത്ഥയാത്ര നടത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി. 2018ല്‍ പ്രഖ്യാപിച്ച പദ്ധതി കൊവിഡ് മൂലം ഇടയ്ക്ക് മുടങ്ങി. ഇന്നലെ പുനരാരംഭിച്ചു
  • ഡല്‍ഹി സഫ്‌ദര്‍ജംഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട തേര്‍ഡ് എ.സി ട്രെയിനില്‍ ആയിരം തീര്‍ത്ഥാടകര്‍. നാലു ദിവസത്തെ യാത്ര.
  • പദ്ധതിയില്‍ അയോദ്ധ്യ ഉള്‍പ്പെടുത്തിയ പ്രഖ്യാപനം കഴിഞ്ഞ മാസം കേജ്‌രിവാള്‍ നടത്തിയ അയോദ്ധ്യ സന്ദര്‍ശനത്തിനിടെ. ജനുവരിയില്‍ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടകരെ കൊണ്ടുപോകുമെന്നും കേജ്‌രിവാള്‍ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയിലേക്ക് മധുര, തിരുപ്പതി യാത്രയുമുണ്ട്.
  • പദ്ധതി ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കു മാത്രം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരെ അനുവദിക്കില്ല. യാത്ര ഒരിക്കല്‍ മാത്രം.
  • പ്രായം, താമസം, ആരോഗ്യം തുടങ്ങിയ തെളിയിക്കുന്ന രേഖകള്‍ സഹിതം ഓണ്‍ലൈന്‍ ആയും എം.എല്‍.എ, എസ്.ഡി.എം ഒാഫീസുകള്‍ വഴിയും അപേക്ഷ നല്‍കാം. 20 വയസിന് മുകളില്‍ പ്രായമുള്ള ബന്ധുവിനെ ഒപ്പം കൂട്ടാം
  • കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും
  • തീര്‍ത്ഥയാത്ര നടത്തുന്ന മറ്റ് സ്ഥലങ്ങള്‍: മഥുര-ആഗ്ര-ഫത്തേപൂര്‍ സിക്രി, ദ്വരകാധിഷ്-നാഗേശ്വര്‍-സോമനാഥ്-ഡല്‍ഹി, രാമേശ്വരം-മധുര, ഉജ്ജ്വയ്‌ന്‍-ഒാംകാരേശ്വര്‍, തിരുപ്പതി, ജഗന്നാഥപുരി-കൊണാര്‍ക്ക്, അമൃത്‌സര്‍-വാഗാ ബോര്‍ഡര്‍, ഹരിദ്വാര്‍-റിഷികേഷ്, വൈഷ്‌ണവോദേവി, ഷിര്‍ദി, ബോധഗയ-സാരനാഥ്, കര്‍ത്താപൂര്‍സാഹിബ്, അജ്മീര്‍.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group