Home Featured ‘മയില്‍’ വിവാദത്തില്‍ വമ്ബന്‍ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ

‘മയില്‍’ വിവാദത്തില്‍ വമ്ബന്‍ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ

by ടാർസ്യുസ്

ദുബായ്: മയിലിനെ പാചകം ചെയ്യാനായി ദുബായില്‍ പോകുന്നു എന്ന വിവാദത്തിന് വമ്ബന്‍ ട്വിസ്റ്റ് ഒരുക്കി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. കറിവെക്കാനായി വാങ്ങിച്ച മയിലിനെ ഒരു പാലസിന് സമ്മാനിച്ച ഫിറോസ് മയിലിന് പകരം കോഴിക്കറി വച്ച്‌ പുതിയ വിഡിയോ പുറത്തുവിട്ടു. 20,000 രൂപയോളം കൊടുത്താണ് മയിലിനെ വാങ്ങിയത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും വിഡിയോയില്‍ ഫിറോസ് പറയുന്നു. ‘മയിലിനെ ആരെങ്കിലും കറി വയ്ക്കുമോ? മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയാണിത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല. ഈ പരിപാടി നമ്മള്‍ ഇവിടെ അവസാനിപ്പിക്കുന്നു. പകരം കോഴിക്കറി വയ്ക്കുന്നു.’ ഫിറോസ് വിഡിയോയില്‍ വ്യക്തമാക്കി.

ഫിറോസ് മയിലിനെ കറി വയ്ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ, മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോവുകയാണെന്ന ഫിറോസിന്റെ പ്രഖ്യാപനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മയില്‍ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് ദേശീയതയ്ക്ക് എതിരാണെന്നും ആളുകള്‍ വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group