
ബെംഗളൂരു: കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം റദ്ദാക്കിയ നിലക്കടല ഉത്സവം (കടലക്കായ് പരിഷെ) ഇത്തവണ നടത്താൻ സർക്കാർ അനുമതി നൽകി. 3 ദിവസത്തെ മേള ബസവനഗുഡിയിലെ ബുൾ ടെംപിൾ റോഡിൽ ഈ മാസം 29 മുതൽ ഡിസംബർ 1 വരെയാണ് നടക്കുക. നിലക്കടല വൈവിധ്യവുമായി നൂറിലേറെ സ്റ്റോളുകൾ ഉണ്ടായിരിക്കും. കോവിഡ് ചട്ടം കർശനമായി നടപ്പാക്കാൻ പൊലീസും മാർഷലുമാർ ഉൾപ്പെടെ ബിബിഎംപി നിയോഗിക്കുന്ന 700 സുരക്ഷാ ജീവനക്കാരും രംഗത്തുണ്ടായിരിക്കും. അനുബന്ധ ആഘോഷ പരിപാടികൾ ഇത്തവണ ഉണ്ടായിരിക്കില്ല.
