Home Featured ഹൈദരാബാദില്‍ സൈബര്‍ തട്ടിപ്പില്‍ റിസര്‍വ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ

ഹൈദരാബാദില്‍ സൈബര്‍ തട്ടിപ്പില്‍ റിസര്‍വ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ

ഹൈദരാബാദ്​: ഹൈദരാബാദില്‍ സൈബര്‍ തട്ടിപ്പില്‍ റിസര്‍വ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ നഷ്​ടമായത്​ ലക്ഷം രൂപ. റിസര്‍വ്​ ബാങ്കിന്‍റെ ഹൈദരാബാദ്​ ഓഫിസിലെ മാനേജറായ വനിതക്കാണ്​ ബാങ്ക്​ അക്കൗണ്ടില്‍നിന്ന്​ പണം നഷ്​ടമായത്​.

പണം നഷ്​ടപ്പെട്ടതോടെ പരാതിയുമായി യുവതി ഹൈദരാബാദ്​ സൈബര്‍ ക്രൈം വിങ്ങിനെ സമീപിക്കുകയായിരുന്നു. സൈബര്‍ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

ദിവസങ്ങള്‍ക്ക്​ മുമ്ബ്​ റിസര്‍വ്​ ബാങ്ക്​ ഉദ്യോഗസ്​ഥക്ക്​ അറിയാത്ത നമ്ബറില്‍നിന്ന്​ ​ഫോണ്‍ വിളിയെത്തിയിരുന്നു. തുടര്‍ന്ന്​ സിം കാര്‍ഡിന്‍റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. സിം കാര്‍ഡിന്‍റെ കാലാവധി​ ഒക്​ടോബറില്‍ അവസാനിക്കുമെന്നായിരുന്നു അറിയിപ്പ്​.

വിളിച്ചയാളുടെ നിര്‍ദേശങ്ങള്‍ക്ക്​ അനുസരിച്ച്‌​ സിം കാര്‍ഡിന്‍റെ കാലാവധി നീട്ടി ലഭിക്കുന്നതിനായി ഉദ്യോഗസ്​ഥ ബാങ്ക്​ അക്കൗണ്ടിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

ഫോണ്‍ വിളി അവസാനിച്ച്‌​ നിമിഷങ്ങള്‍ക്കകം ബാങ്കില്‍നിന്ന്​ ഒരു ലക്ഷം രൂപ പിന്‍വലിച്ചതായി കാണിച്ച്‌​ എസ്​.എം.എസ്​ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ താന്‍ കബളിപ്പിക്ക​െപ്പട്ടതായി യുവതി മനസിലാക്കുകയായിരുന്നു. തുടര്‍ന്ന്​ സൈബര്‍ ​പൊലീസില്‍ പരാതി നല്‍കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group