ബെംഗളുരു : മേൽപാലത്തിലെ വാഹനങ്ങളുടെ അമിതവേഗം തട യാൻ 12 മേൽപാലങ്ങളിൽ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തി ക്കുന്ന ക്യാമറകൾ സ്ഥാപിക്കുന്നു.
ഇലക്ട്രോണിക് സിറ്റി, ഹെബ്ബാൾ, യെലഹങ്ക മേൽപാലങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. മേൽപാലങ്ങളിൽ അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തുന്നത്. രാത്രിയിൽ അപകടത്തിനിടയാ ക്കിയ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാത്തത് അന്വേഷണത്തി ന് തടസ്സം സൃഷ്ടിച്ചിരുന്നു.