Home തിരഞ്ഞെടുത്ത വാർത്തകൾ എഐകെഎംസിസി മൈസൂർ സാമൂഹ വിവാഹത്തിന് ഔദ്യോഗിക പ്രഖ്യാപനം

എഐകെഎംസിസി മൈസൂർ സാമൂഹ വിവാഹത്തിന് ഔദ്യോഗിക പ്രഖ്യാപനം

എഐകെഎംസിസി മൈസൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 2027 ജനുവരി 17-ന് നടത്താൻ തീരുമാനമെടുത്ത സമൂഹവിവാഹത്തിന്റെ ഔദ്യോഗിക പ്രഖ്യാപന യോഗം മൈസൂരിൽ നടന്നു.ചടങ്ങിൽ സമൂഹവിവാഹത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്ത് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു.ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സാഹിബ് യോഗത്തിൽ സംബന്ധിച്ചു.സമൂഹത്തിലെ നിർധനരായ കുടുംബങ്ങൾക്ക് ആശ്വാസവും അർഹരായ യുവതീയുവാക്കൾക്ക് പുതിയ ജീവിതത്തിന്റെ തുടക്കവും സമ്മാനിക്കുന്ന ഈ മഹത്തായ ഉദ്യമത്തിന് മൈസൂരിൽ നടന്ന പ്രഖ്യാപന യോഗം പുതിയ പ്രതീക്ഷയായി.

കർണാടകത്തിന്റെ സാംസ്കാരിക പൈതൃകവും രാജകീയ പ്രൗഢിയും ചരിത്രമഹിമയും ഒരുപോലെ നെഞ്ചേറ്റിയ നഗരമാണ് മൈസൂർ.കൊട്ടാരങ്ങളുടെ വിസ്മയവും കലാ-സാംസ്കാരിക പാരമ്പര്യത്തിന്റെ സൗന്ദര്യവും സംഗമിക്കുന്ന പൈതൃകനഗരംസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദസറയുടെയും സന്ദേശങ്ങൾക്കൊപ്പം മാനവികതയുടെ മഹത്തായ മാതൃകകൾക്ക് വേദിയാകുന്ന മൈസൂരിന്റെ മണ്ണിൽ…ഒരു നല്ല നാളേക്കായി എഐകെഎംസിസിയുടെ മറ്റൊരു മഹത്തായ ചുവടുവെപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group