Home കർണാടക വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന പരാതി: പത്ത് ബി ജെ പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കെതിരായ എഫ് ഐ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന പരാതി: പത്ത് ബി ജെ പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കെതിരായ എഫ് ഐ ആര്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനക്കിടെ കൂട്ടത്തോടെ ഫോം 7 ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച്‌ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പത്ത് ബി ജെ പി ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കെതിരെയുള്ള എഫ് ഐ ആറുകളിലെ തുടര്‍ അന്വേഷണം സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി.വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കാനോ പേര് നീക്കം ചെയ്യാനോ ആണ് ഫോം 7 ഉപയോഗിക്കുന്നത്.രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടറല്‍ റൂള്‍സ്, 1960 പ്രകാരം ഫോം 7 വഴി നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കാനും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നടപടിയെടുക്കാനും വ്യക്തമായ ചട്ടങ്ങളുണ്ടെന്ന് ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്‌ഡെയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

നിലവിലെ ഘട്ടത്തില്‍ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കുറ്റങ്ങളില്‍ പൊലീസ് അന്വേഷണം നടത്താന്‍ തക്ക സാഹചര്യമില്ലെന്നും, 1960 ലെ ചട്ടങ്ങള്‍ അനുസരിച്ചുള്ള ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസറുടെ അന്വേഷണമാണ് ആദ്യം പൂര്‍ത്തിയാകേണ്ടതെന്നും കോടതി നിരീക്ഷിച്ചു.വ്യാജ ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ബി എന്‍ എസ് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരുന്നത്.

ഹരീഷ് കുമാര്‍, രാഘവേന്ദ്ര, ഡോ അനില്‍ തോമസ്, രാമകൃഷ്ണ, യോഗേഷ് ഡി ആര്‍, യു എച്ച്‌ ലോകേഷ്, രജനി, നാഗരാജ് എ സി, സവിത എന്‍ മാലാലി, ബസവരാജു ബി എന്‍ എന്നിവരാണ് കോടതിയെ സമീപിച്ച ഏജന്റുമാര്‍.പരാതിയില്‍ വോട്ടര്‍മാരുടെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷിചേര്‍ക്കാനും, ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച ഫോം 7 അപേക്ഷകളില്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഒക്ടോബറിലും സമാനമായ ഹര്‍ജികളില്‍ അന്വേഷണം കോടതി സ്റ്റേ ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group