കർണാടകയിലെ 2,000 സർക്കാർ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാനും ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ കർണാടക പബ്ലിക് സ്കൂള്‍ സ്ഥാപിക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി എസ്എഫ്ഐ.‘സേവ് ഗവണ്മെന്റ് സ്കൂള്‍സ് മൂവ്മെന്റ്’ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപക ഒപ്പുശേഖരണത്തിനും തുടക്കമായി. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം എ ബേബി പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്യുകയും ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് പുതിയ പദ്ധതി നയിക്കുമെന്നാണ് എസ്എഫ്ഐയുടെ ആശങ്ക.
സർക്കാർ സ്കൂളുകളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കി പൊതുവിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കാനാണ് സർക്കാർ നീക്കമെന്ന് എസ്എഫ്ഐ പറയുന്നു. പദ്ധതി പിൻവലിക്കണമെന്നും നിലവിലുള്ള സർക്കാർ സ്കൂളുകള്‍ സംരക്ഷിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.തീരദേശം ജാഗ്രതയില്‍ ; ‘അക്വാൻ’ ശക്തിപ്രാപിക്കുന്നു, 145 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ്അതേസമയം, ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് കർണാടക സർക്കാരിന്റെ വിശദീകരണം. സംസ്ഥാനത്തെ ആറായിരത്തോളം ഗ്രാമപഞ്ചായത്തുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ ആയിരം സർക്കാർ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കുമെന്നാണ് സർക്കാർ റിപ്പോർട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
2014-15 അധ്യയന വർഷത്തില്‍ കർണാടകയില്‍ 26,292 ലോവർ പ്രൈമറി സ്കൂളുകളും 34,590 അപ്പർ പ്രൈമറി സ്കൂളുകളും 14,930 ഹൈസ്കൂളുകളുമടക്കം ആകെ 75,812 സ്കൂളുകളുണ്ടായിരുന്നുവെന്നാണ് എസ്എഫ്ഐ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ 4,522 പ്രീ-യൂണിവേഴ്സിറ്റി കോളജുകളും അന്നുണ്ടായിരുന്നു. 2026ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നിലവില്‍ 46,177 സർക്കാർ സ്കൂളുകളാണുള്ളത്. ഇതില്‍ 19,603 പ്രൈമറി സ്കൂളുകളും 21,676 അപ്പർ പ്രൈമറി സ്കൂളുകളും 4,895 ഹൈസ്കൂളുകളും 309 കർണാടക പബ്ലിക് സ്കൂളുകളുമുണ്ട്. എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെയുള്ള സംയോജിത വിദ്യാഭ്യാസമാണ് കെപിഎസ് സ്കൂളുകള്‍ ലക്ഷ്യമിടുന്നത്. സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളജുകളുടെ എണ്ണം 1,319 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.