Home കർണാടക മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബെംഗളൂരു: മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കിയ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.ബെംഗളൂരുവിലെ സവകാര്യ മദ്യവില്‍പനശാലയോടാണ് സഞ്ചിയുടെ വിലയായ 20 രൂപയും നഷ്ടപരിഹാരത്തുകയായി 5000 രൂപയും കോടതി ചെലവായി 3000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.കഴിഞ്ഞ വര്‍ഷം ജൂണിലാണ് പരാതിക്കാരന്‍ ബെംഗളൂരുവിലെ കസ്തൂര്‍ബ റോഡിലെ മദ്യഷോപ്പില്‍ നിന്നും 2170 രൂപയ്ക്ക് മദ്യം വാങ്ങിയത്.

കുപ്പികള്‍ കൊണ്ടുപോകാന്‍ സഞ്ചി ആവശ്യപ്പെട്ടപ്പോള്‍ സ്ഥാപനത്തിന്റെ പേരും ലോഗോയും ഉളള കവര്‍ നല്‍കുകയായിരുന്നു. ഇതിനായി 20 രൂപയുടെ ബില്ലും നല്‍കി. സ്ഥാപനത്തിന്റെ പരസ്യമുള്ള സഞ്ചിക്ക് പണംനല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് യുവാവ് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്.താന്‍ നല്‍കിയ 20 രൂപയും 25000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പരാതി നല്‍കിയത്.തുടര്‍ന്ന് സഞ്ചിക്ക് നല്‍കിയ 20 രൂപയും 5,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കോടതി ചെലവും നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group