ചെന്നൈ: ഡിഎംകെ നേതാവ് അൻപില് മഹേഷിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. സ്റ്റാലിൻ സർക്കാരില്‍ സ്കൂള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു അൻപില് മഹേഷ്.പാർട്ടി ഫണ്ട് പിരിവ് കേസിലാണ് അറസ്റ്റ്. 100 കോടി രൂപ സ്വകാര്യ സ്കൂളുകളില്‍ നിന്ന് പിരിച്ചു എന്നാണ് കേസ്. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.മുൻ മന്ത്രി അൻപില് പൊയ്യാമൊഴിയുടെ മകനാണ് അൻപില് മഹേഷ്. തിരുവരമ്പൂരില് നിന്ന് രണ്ട് തവണ എംഎല്‍എ ആയിരുന്നു അൻപില് മഹേഷ്. ഡിഎംകെ തിരുച്ചിറപ്പള്ളി സൗത്ത് ജില്ലാ സെക്രട്ടറിയാണ്. കരൂർ ദുരന്തത്തിന് പിന്നാലെ ആശുപത്രിയില്‍ വച്ച് പൊട്ടിക്കരയുന്ന വീഡിയോ ട്രോള്‍ ആയിരുന്നു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി കൈക്കൂലി വാങ്ങി എന്നാണ് കേസ്. ചെന്നൈയിലെ അപ്പാർട്മെന്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.