Home തിരഞ്ഞെടുത്ത വാർത്തകൾ ‘നോബിക്ക് എന്നെ തല്ലാൻ തോന്നുന്നുണ്ടോ? എങ്കില്‍ ഇങ്ങോട്ട് വാ’; വെല്ലുവിളിച്ച്‌ മോഹൻലാല്‍

‘നോബിക്ക് എന്നെ തല്ലാൻ തോന്നുന്നുണ്ടോ? എങ്കില്‍ ഇങ്ങോട്ട് വാ’; വെല്ലുവിളിച്ച്‌ മോഹൻലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 8 അമ്പതാം എപ്പിസോഡിലേക്ക് അടുക്കുമ്പോള്‍ വീടിനുള്ളിലെ തർക്കങ്ങളില്‍ ഇടപെട്ട് അവതാരകൻ മോഹൻലാല്‍.നോബി, കടല്‍ കൊമ്പൻ, ഗൗതം ശശി എന്നിവരെ എഴുന്നേല്‍പ്പിച്ചു നിർത്തിയായിരുന്നു മോഹൻലാലിന്റെ ചോദ്യം ചെയ്യല്‍. ‘നിങ്ങള്‍ എന്താ തല അടിച്ചു പൊട്ടിക്കുമെന്ന് പറഞ്ഞല്ലോ, കാണട്ടെ’ എന്നായിരുന്നു മൂവരോടുമുള്ള മോഹൻലാലിന്റെ വെല്ലുവിളി. നോബിയോടാകട്ടെ, തന്നെ തല്ലാൻ തോന്നുന്നുണ്ടെങ്കില്‍ അങ്ങോട്ട് വരാനും മോഹൻലാല്‍ പറഞ്ഞു.കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടില്‍ പുറത്തുനടക്കുന്ന കാര്യങ്ങള്‍ സംസാരിച്ചതിന്റെ പേരില്‍ മത്സരാർഥികളുടെ ലക്ഷ്വറി ബജറ്റ് റദ്ദാക്കിയിരുന്നു. നോബി, വേതാങ്കി, രാഹുല്‍ ഈശ്വർ എന്നിവരാണ് പുറത്തുള്ള കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞത്.

ഇതോടെ മറ്റുള്ളവർക്കും ലക്ഷ്വറി ഭക്ഷണങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇതിനെച്ചൊല്ലി വീട്ടില്‍ ചർച്ചയും തർക്കവും നടക്കുന്നതിനിടെയാണ് നോബിയുടെ അമ്മയെക്കുറിച്ചുള്ള പരാമർശം പുതിയ വിവാദത്തിന് വഴിവച്ചത്.വേതാങ്കി നോബിയുടെ അമ്മയെക്കുറിച്ച്‌ സംസാരിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം. ഇതിനിടെ കടല്‍ കൊമ്പൻ, നോബിയുടെ അമ്മ മാത്രമല്ല, ആരുടെ അമ്മയെക്കുറിച്ച്‌ പറഞ്ഞാലും അത് തെറ്റാണെന്ന നിലപാട് വ്യക്തമാക്കി. എന്നാല്‍ കൊമ്പൻ തന്റെ അമ്മയെക്കുറിച്ചാണ് പറയുന്നതെന്ന തരത്തില്‍ നോബി ഇതിനെ വ്യാഖ്യാനിച്ചതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമായി. കൊമ്പന്റെ തല അടിച്ചു പൊട്ടിക്കുമെന്നും വാക് ഔട്ട് ചെയ്യുമെന്നും നോബി പറഞ്ഞു.ലക്ഷ്വറി ബജറ്റ് റദ്ദാക്കിയതില്‍നിന്ന് ശ്രദ്ധ തിരിക്കാൻ പുതിയ വിഷയം ഉണ്ടാക്കിയതാണെന്ന വിമർശനവും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വീക്കെൻഡ് എപ്പിസോഡില്‍ മോഹൻലാല്‍ വിഷയത്തില്‍ ഇടപെട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group