Home കർണാടക അപകടത്തില്‍ തകര്‍ന്നു, മെഴ്‌സിഡസ് ബെൻസ് റിപ്പയര്‍ ചെലവ് 61 ലക്ഷം രൂപ; ആകെ ഷോക്കില്‍ ബെംഗളൂരു ടെക്കി

അപകടത്തില്‍ തകര്‍ന്നു, മെഴ്‌സിഡസ് ബെൻസ് റിപ്പയര്‍ ചെലവ് 61 ലക്ഷം രൂപ; ആകെ ഷോക്കില്‍ ബെംഗളൂരു ടെക്കി

ഹൈവേയിലുണ്ടായ ഗുരുതരമായ വാഹനാപകടത്തില്‍ നിന്ന് വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ട ബെംഗളൂരു ടെക്കിയെ കാത്തിരുന്നത് മറ്റൊരാഘാതമാണ്.താൻ ഉപയോഗിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ റിപ്പയർ ചെയ്യാൻ അംഗീകൃത സർവീസ് സെന്ററില്‍ നിന്ന് ലഭിച്ച എസ്റ്റിമേറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആമസോണ്‍ സോഫ്റ്റ്‌വെയർ എൻജിനീയറായ ആദം റിസ്ക്. കാർ വാങ്ങാൻ താൻ മുടക്കിയ തുകയ്ക്ക് തുല്യമാണ് റിപ്പയർ ചെലവെന്നും അദ്ദേഹം പറയുന്നു.കനത്ത മഴയ്ക്കിടയില്‍ ബെംഗളൂരു ഹൈവേയിലൂടെ ഡ്രൈവ് ചെയ്യവെ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർദിശയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

‘ഞാൻ എന്റെ ബെൻസ്‌ കാർ ഇടിച്ചു തകർത്തു. ഭാഗ്യവശാല്‍ വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാൻ കഴിഞ്ഞു. ഡിവൈഡർ തകർത്ത് ഹൈവേയുടെ എതിർവശത്ത് ചെന്നുപെടുകയായിരുന്നു, കാര്യങ്ങള്‍ ഇതിലും മോശമാകാമായിരുന്നു’ ആദം റിസ്ക് എക്സില്‍ കുറിച്ചു.വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ അദ്ദേഹം കാർ ഓതറൈസ്ഡ് സർവീസ് സെന്ററിലെത്തിച്ചെങ്കിലും അവിടെയുള്ളവരെപ്പോലും ഞെട്ടിച്ചുകൊണ്ട് സർവീസ് സെന്റർ അധികൃതർ 61 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നല്‍കിയത്. വാഹനം ശരിയാക്കാൻ ചെലവേറുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം വരുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

‘എന്റെ കാർ മെഴ്‌സിഡസ് സർവീസ് സെന്ററിലേക്ക് മാറ്റിയപ്പോള്‍ അവർ തന്ന റിപ്പയർ എസ്റ്റിമേറ്റ് 61 ലക്ഷം രൂപയാണ്. 61 ലക്ഷം രൂപ!’ അദ്ദേഹം കുറിച്ചു. ഇൻഷുറൻസ് ഈ തുക കവർ ചെയ്യുമോ എന്ന ചോദ്യത്തിന്, ‘ഇൻഷുറൻസ് തുക നല്‍കാൻ ഒരു വഴിയുമില്ല. ഇതൊരു ടോട്ടല്‍ ലോസ് ആയി കണക്കാക്കി അവർ കാശിന്റെ രൂപത്തില്‍ പേഔട്ട് നല്‍കും’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.പോസ്റ്റ് വൈറലായതോടെ വാഹനം ശരിയാക്കി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് പുതിയൊരെണ്ണം വാങ്ങുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത്. ‘റിപ്പയറിനു ശേഷവും ഇത്തരം കാറുകള്‍ ഓടിക്കുന്നത് പഴയ ആത്മവിശ്വാസം തരില്ല. എല്ലാ ഭാഗങ്ങളും മാറ്റിയാലും അത് ഒരിക്കലും പഴയതുപോലെയാകില്ല’ മറ്റൊരാള്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group