Home കർണാടക കര്‍ണാടകയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ 22 കാരനെ തട്ടിക്കൊണ്ടുപോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; കുടുംബത്തിന്റെ പരാതിയില്‍ കേസ്

കര്‍ണാടകയില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ 22 കാരനെ തട്ടിക്കൊണ്ടുപോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; കുടുംബത്തിന്റെ പരാതിയില്‍ കേസ്

ബെംഗളൂരു: 22 വയസ്സുള്ള മകനെ രണ്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ ചേര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി കര്‍ണാടകയിലെ കുടുംബം രംഗത്ത്.ചിത്രദുര്‍ഗയില്‍ ഫ്‌ലവര്‍ഷോപ്പ് നടത്തുന്ന യുവാവിനെയാണ് നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് എന്ന് കുടുംബം ആരോപിക്കുന്നത്.ഫ്‌ലവര്‍ഷോപ്പില്‍ നിത്യവും പൂ വാങ്ങാന്‍ എത്തിയിരുന്ന ഒരു ട്രാന്‍സ്ജെന്‍ഡറുമായി യുവാവ് പരിചയത്തിലായിരുന്നു. ഇതിനുപിന്നാലെ യുവാവ് സ്ത്രീകളെ പോലെ വസ്ത്രം ധരിക്കാന്‍ ആരംഭിച്ചതായി കുടുംബം പൊലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് രണ്ട് ട്രാന്‍സ്ജെന്‍ഡറുകള്‍ ചേര്‍ന്ന് യുവാവിനെ വാഹനത്തില്‍ കയറ്റി ദാവണഗെരെയിലെ ആശുപത്രിയില്‍ കൊണ്ടുപോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് കുടുംബം ഈ വിവരം അറിയുന്നത്. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.ശസ്ത്രക്രിയയ്ക്കു ശേഷം മകനെ ചിത്രദുര്‍ഗയിലെ സ്റ്റേഡിയം റോഡിനടുത്തുള്ള ബുദ്രാനഗറിലെ വീട്ടില്‍ അടച്ചിടുകയും ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് പൊള്ളിക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിച്ച്‌ പുറത്തേക്കുവിട്ട ഈ സമയത്ത് യുവാവ് കുടുംബത്തെ ഫോണില്‍ വിളിച്ച്‌ രക്ഷപ്പെടുകയായിരുന്നു. നിലവില്‍ പരശുരാമപുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പരശുരാമപുര പൊലീസ് രണ്ട് ട്രാന്‍സ്ജന്‍ഡറുകള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group