ഡല്‍ഹി: നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടണ്ണെല്‍ പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടില്‍ വിജയിയുടെ ടിവികെയ്ക്ക് മുന്നേറ്റം.മധുരാന്തകം , ധാരാപുരം സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വിജയ് സർക്കാർ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ ബലപരീക്ഷണമാണിത്.അതേസമയം ഉപതിരഞ്ഞെടുപ്പ് നടന്ന അസമിലും ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയാണ് മുന്നേറുന്നത്. ബംഗാളിലെ നന്ദിഗ്രാം, റെജിനഗര്‍ എന്നീ നിയമസഭ സീറ്റുകളിലും അസമില്‍ നാഗോണ്‍ ലോക്സഭാ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന പതുച്ചേരിയില്‍ എൻഡിഎ സഖ്യകക്ഷിയായ എഐഎൻആർസിയാണ് ലീഡ് ചെയ്യുന്നത്.