Home കർണാടക ബെംഗളൂരു യാത്രയ്ക്ക് പുതിയ വന്ദേഭാരത്; 14 സ്റ്റോപ്പുകള്‍, കോസ്റ്റല്‍ കര്‍ണാടക വഴി ഗോവയിലേക്ക്

ബെംഗളൂരു യാത്രയ്ക്ക് പുതിയ വന്ദേഭാരത്; 14 സ്റ്റോപ്പുകള്‍, കോസ്റ്റല്‍ കര്‍ണാടക വഴി ഗോവയിലേക്ക്

ബെംഗളൂരുവിലേക്ക് പുതിയ വന്ദേഭാരത് ട്രെയിന്‍. ഗോവയ്ക്കും മംഗളൂരുവിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ബെംഗളൂരുവിലേക്ക് നീട്ടാന്‍ തീരുമാനിച്ചു.തീരദേശ കര്‍ണാടകയിലൂടെ ഗോവയിലേക്ക് പോകാന്‍ ഈ ട്രെയിനില്‍ സാധിക്കും. കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ മലബാറിലുള്ളവര്‍ക്ക് ബെംഗളൂരു യാത്രയ്ക്കും ഗുണം ചെയ്യും.ഗോവയിലെ മഡ്ഗാവില്‍ നിന്ന് തുടങ്ങി കര്‍ണാടകയിലെ മംഗളൂരു വരെയാണ് നിലവില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഇനി മുതല്‍ ബെംഗളൂരുവിലെ യശ്വന്ത്പൂരിലേക്ക് നീട്ടും. 26655/656 എന്നീ നമ്പറിലായിരിക്കും യശ്വന്ത്പൂര്‍-മഡ്ഗാവ്-യശ്വന്ത്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. കര്‍ണാടകയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

മൊത്തം 14 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.നിലവില്‍ ഈ ട്രെയിന്‍ മഡ്ഗാവിനും മംഗളൂരു ജങ്ഷനുമിടയില്‍ സര്‍വീസ് നടത്തുന്നുണ്ട്. യശ്വന്തപുരത്തേക്ക് നീട്ടിയ ശേഷമുള്ള ഔദ്യോഗിക ടൈംടേബില്‍ റെയില്‍വെ പുറത്തുവിട്ടിട്ടില്ല. യശ്വന്ത്പൂരില്‍ നിന്ന രാവിലെ 6.05ന് പുറപ്പെടുമെന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. രാത്രി 7.15ന് മഡ്ഗാവില്‍ എത്തിച്ചേരും. ഈ വേളയില്‍ മറ്റൊരു വന്ദേഭാരത് മഡ്ഗാവില്‍ നിന്ന് രാവിലെ 5.30ന് പുറുപ്പെട്ട് അതേദിവസം വൈകീട്ട് 6.40ന് ബെംഗളൂരുവിലെത്തും.യശ്വന്ത്പൂര്‍, ശ്രാവണബിലഗോള, ഹാസന്‍, സക്ലേഷ്പൂര്‍, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂര്‍, മംഗളൂരു ജങ്ഷന്‍, ഉഡുപ്പി, കുന്ദാപുര, ബൈനൂര്‍, മുര്‍ദേശ്വര്‍, ഗോകര്‍ണ റോഡ്, കാര്‍വാര്‍, മഡ്ഗാവ് എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലെ തീരപ്രദേശത്തെ മിക്ക പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കുമെന്ന് കരുതുന്നു.മഡ്ഗാവില്‍ നിന്ന് മംഗളൂരു വരെ എത്തുന്ന വന്ദേഭാരത് അല്‍പ്പ നേരം നിര്‍ത്തിയിട്ട ശേഷം മടക്ക സര്‍വീസ് നടത്തുകയായിരുന്നു ഇതുവരെ.

ഇത് കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യം കേരളത്തില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് സാധ്യതയുണ്ടെന്ന മട്ടില്‍ വാര്‍ത്തകളും വന്നു. അതിനിടെയാണ് കേരളത്തിലേക്ക് ഈ സര്‍വീസ് നീട്ടില്ലെന്നും ബെംഗളൂരുവിലേക്കാണ് നീട്ടുക എന്നുമുള്ള വിവരം. റെയില്‍വെ മന്ത്രി തന്നെ പറഞ്ഞതോടെ കേരളത്തിന് നിരാശയായി.2023 ഡിസംബര്‍ 31നാണ് മംഗളൂരൂ-മഡ്ഗാവ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. അഞ്ചര മണിക്കൂറില്‍ ഈ സര്‍വീസ് അവസാനിക്കും. ബാക്കിയുള്ള സമയം നിര്‍ത്തിയിടുന്നതിന് പകരം റൂട്ട് വിപുലീകരിച്ച്‌ ട്രെയിന്‍ ലാഭകരമാക്കണം എന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. കേരളത്തിലേക്ക് സര്‍വീസ് നീട്ടിയാല്‍ ലാഭകരമാകുമെന്നും അഭിപ്രായമുയര്‍ന്നു. അതിനിടെയാണ് ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരതിന് അനുകൂലമായ ട്രാക്ക് സജ്ജമാക്കിയത്. ഇതോടെ കേരളത്തിലേക്കുള്ള സര്‍വീസിന് പകരം ബെംഗളൂരു യാത്രയാക്കാം എന്ന ധാരണയിലാണ് റെയില്‍വെ.

You may also like

error: Content is protected !!
Join Our WhatsApp Group