Home തിരഞ്ഞെടുത്ത വാർത്തകൾ ബംഗളൂരുവില്‍നിന്ന് കാറില്‍ എത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

ബംഗളൂരുവില്‍നിന്ന് കാറില്‍ എത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ബംഗളൂരുവില്നിന്ന് കാറില് എത്തിച്ച 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തെക്കുമുറി കരുമത്ത് പറമ്പില് മുഹമ്മദ് റിസ്വാന് (25), തവനൂര് അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിര് (42) എന്നിവരാണ് പിടിയിലായത്.തിരൂര് ഡാന്സാഫ് സംഘവും കുറ്റിപ്പുറം പൊലിസും ചേർന്നാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. തവനൂര് കേന്ദ്രീകരിച്ച്‌ ലഹരിവസ്തുക്കളുടെ വില്പ്പന നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് കാറിലാണ് എംഡിഎംഎ തവനൂരിലെത്തിച്ചതെന്നാണ് പൊലിസിന് ലഭിച്ച വിവരം. പിടിയിലായവരുടെ ലഹരി ഇടപാടുകളെക്കുറിച്ചും ഇവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലഹരിവസ്തു വില്ക്കാന് സഹായിച്ചവരെയും സാമ്പത്തികമായി പിന്തുണ നല്കിയവരെയും കുറിച്ച്‌ കൂടുതല് വിവരങ്ങൾ ലഭിച്ചതായി പൊലിസ്അറിയിച്ചു.ഇവരുടെ ഇടപാടുകളുടെയും വിതരണശൃംഖലയുടെയും കൂടുതല് വിവരങ്ങള് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. എംഡിഎംഎയുടെ ഉറവിടവും ഇത് എത്തിച്ചുനല്കിയവരും വില്പ്പനയില് പങ്കാളികളായവരും ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group