Home തിരഞ്ഞെടുത്ത വാർത്തകൾ നെയ്യാറ്റിൻകരയിലെ 9 വയസുകാരിക്ക് വയറുവേദനയും ഛര്‍ദിയും, പരിശോധിച്ചപ്പോള്‍ വയറ്റില്‍ ഒരു കിലോ തലമുടി; ലോകത്ത് 100 താഴെ പേര്‍ക്കുള്ള അപൂര്‍വ്വ രോഗം!

നെയ്യാറ്റിൻകരയിലെ 9 വയസുകാരിക്ക് വയറുവേദനയും ഛര്‍ദിയും, പരിശോധിച്ചപ്പോള്‍ വയറ്റില്‍ ഒരു കിലോ തലമുടി; ലോകത്ത് 100 താഴെ പേര്‍ക്കുള്ള അപൂര്‍വ്വ രോഗം!

തിരുവനന്തപുരം: തുടർച്ചയായ വയറുവേദനയും ഛർദ്ദിയുമായി നിസ് ആശുപത്രിയിലെത്തിയ നെയ്യാറ്റിൻകര സ്വദേശിനിയ്ക്ക് കണ്ടെത്തിയത് അപൂർവ രോഗം.കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ നടത്തിയ പരിശോധനകളില്‍ കുടലില്‍ ഗുരുതരമായ തടസമുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ എൻഡോസ്കോപ്പി റിപ്പോർട്ട് കണ്ട് വീട്ടുകാർ ഞെട്ടി. ആമാശയത്തിലും ചെറുകുടലിലുമായി വലിയൊരു തലമുടിക്കെട്ട് അടിഞ്ഞുകൂടിയിരിക്കുന്നു. പിന്നാലെ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ആമാശയത്തില്‍ നിന്നും ചെറുകുടലില്‍ നിന്നും മുടിയുടെ കെട്ട് പൂർണമായും നീക്കം ചെയ്തത്. അപൂർവ ശസ്ത്രക്രിയയില്‍ ഒമ്പതുകാരിയുടെ വയറ്റില്‍ നിന്ന് ഏതാണ്ട് ഒരു കിലോയോളം ഭാരമുള്ള തലമുടിക്കട്ടാണ് പുറത്തെടുത്തത്.

ലോകത്തില്‍ നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള “റപുൻസല്‍ സിൻഡ്രോം’ എന്ന അപൂർവവും സങ്കീർണവുമായ അസുഖമാണിതെന്ന് നിംസ് മെഡിസിറ്റിയിലെ ഡോക്ടർമാർ പറഞ്ഞു. ടെൻഷനും സ്ട്രെസും വരുമ്പോള്‍ കുട്ടികള്‍ മുടിയുടെ ഭാഗങ്ങള്‍ കടിച്ചെടുക്കുന്നതാണ് രോഗത്തിന്‍റെ സ്വഭാവം. ഇത് ആമാശയത്തിനുള്ളില്‍ ചെന്ന് ചെറിയ കിളിക്കൂട് രൂപത്തില്‍ അടിയുന്നതായാണ് കണ്ടത്. നിംസ് മെഡിസിറ്റിയിലെ പിഡിയാട്രിക് സർജറി വിഭാഗം സീനിയർ കണ്‍സള്‍ട്ടന്‍റ് ഡോ. ബിജു ഐ.ജി. നായരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. സ്ത്രക്രിയയ്ക്കുശേഷം പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group