Home കർണാടക ‘നന്ദിനി’ പാലിന് വില കൂടും; ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചേക്കും

‘നന്ദിനി’ പാലിന് വില കൂടും; ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചേക്കും

by ടാർസ്യുസ്

ബെംഗളൂരു: കർണാടക മില്‍ക്ക് ഫെഡറേഷന്റെ(കെഎംഎഫ്) നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന് അഞ്ചുരൂപ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.വിലവർധനവ് സംബന്ധിച്ച്‌ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്ച തീരുമാനമെടുക്കും.വരള്‍ച്ചയും ഉത്പാദനച്ചെലവും കണക്കിലെടുത്ത് പാല്‍ വില വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകള്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ലിറ്ററിന് എട്ടുരൂപ മുതല്‍ പത്തുരൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, പിന്നീട് ഇത് അഞ്ചുരൂപയായി കുറയ്ക്കുകയായിരുന്നു. പാല്‍വില വർധിപ്പിച്ചാല്‍ മൂന്നുവർഷത്തിനിടെയുള്ള നാലാമത്തെ വിലവർധനവാകുമിത്.ഒരു ലിറ്ററിന്റെ നീല പാക്കറ്റിലുള്ള നന്ദിനി പാലിന് നിലവില്‍ 46 രൂപയാണ് വില. വില വർധനവ് പ്രഖ്യാപിച്ചാല്‍ നീല പാക്കറ്റിന് 51 രൂപയാകും. പച്ചനിറത്തിലുള്ള പാക്കറ്റിന് 50 രൂപയും ഓറഞ്ച് നിറത്തിലുള്ള പാക്കറ്റിന് 52 രൂപയുമാണ് നിലവിലെ വില. അഞ്ചുരൂപ വർധിപ്പിക്കുന്നതോടെ ഇവയ്ക്ക് യഥാക്രമം 55 രൂപയും 57 രൂപയും നല്‍കേണ്ടിവരും.

You may also like

error: Content is protected !!
Join Our WhatsApp Group