Home കർണാടക ബെംഗളൂരു നഗരവാസികള്‍ക്ക് ആശ്വസിക്കാം; 4550 ഇ-ബസുകള്‍ വരാൻ വൈകില്ല, വജ്ര വിസ്‌താര വിപുലീകരിക്കും

ബെംഗളൂരു നഗരവാസികള്‍ക്ക് ആശ്വസിക്കാം; 4550 ഇ-ബസുകള്‍ വരാൻ വൈകില്ല, വജ്ര വിസ്‌താര വിപുലീകരിക്കും

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ യാത്രക്കാർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ ബിഎംടിസിക്കായി 4550 ഇലക്‌ട്രിക് ബസുകള്‍ വാങ്ങാൻ ഒരുങ്ങുകയാണ്.അടുത്ത നാല് മുതല്‍ അഞ്ച് മാസത്തിനുള്ളില്‍ ഇവ പൊതുഗതാഗതത്തിനായി ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇലക്‌ട്രിക് ബസുകളുടെ എണ്ണം വർധിക്കുന്നതോടെ ബെംഗളൂരുവിലെ തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ സർവീസുകള്‍ നടത്താനും നഗരത്തിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ.ശക്തി പദ്ധതിക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം ഏകദേശം 10,000 കോടി രൂപ ചെലവഴിക്കുന്നുണ്ട്.

ഇതിന് പുറമെ ഏകദേശം 50 ലക്ഷം വിദ്യാർഥികള്‍ക്ക് സൗജന്യവും ഇളവോടുകൂടിയതുമായ ബസ് പാസുകളും നല്‍കുന്നുണ്ട്. ഇതിനായി പ്രതിവർഷം 350 മുതല്‍ 400 കോടി രൂപ വരെ സർക്കാർ ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. സംസ്ഥാനത്തെ നാല് സർക്കാർ ഉടമസ്ഥതയിലുള്ള ഗതാഗത കോർപ്പറേഷനുകളുടെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ പദ്ധതിയിലൂടെ 26,473 ലക്ഷം സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതായി മന്ത്രി പറഞ്ഞു. ഇതിനായി ഏകദേശം 21,000 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം വ്യക്തമാക്കി.അതേസമയം, തുമകൂരു ജില്ലയിലെ കുനിഗലിനും ബെംഗളൂരു നഗരത്തിനുമിടയില്‍ യാത്ര ചെയ്യുന്നവർക്ക് കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കാനും തീരുമാനം ആയിട്ടുണ്ട്. ഈ റൂട്ടില്‍ എസി ബസുകള്‍ സർവീസ് നടത്താൻ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തയ്യാറെടുക്കുകയാണ്. ഗതാഗത മന്ത്രി ബൈരതി സുരേഷ് സർവീസിന് അനുമതി നല്‍കിയിരുന്നു.

എട്ട് ബിഎംടിസി എസി വജ്ര വിസ്‌താര ബസുകളാണ് ബെംഗളൂരുവിനും കുനിഗലിനുമിടയില്‍ സർവീസ് നടത്തുക. 30 മിനിറ്റ് ഇടവേളയിലായിരിക്കും ബസുകള്‍ ഓടുക. ഇതോടെ ബെംഗളൂരുവില്‍ നിന്ന് നഗരത്തിന് പുറത്തേക്കുള്ള ബിഎംടിസിയുടെ പൊതുഗതാഗത സേവനം കൂടുതല്‍ വ്യാപിക്കും. കൂടുതല്‍ റൂട്ടുകളില്‍ സമാനമായി ബസുകള്‍ രംഗത്ത് കൊണ്ട് വരാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.നിലവില്‍ കനകപുര, ചന്നപട്ടണ, ചിക്കബല്ലാപുര, തുമകൂരു എന്നിവിടങ്ങളിലേക്ക് ബിഎംടിസി വജ്ര വിസ്‌താര സർവീസുകള്‍ നടത്തുന്നുണ്ട്. നാല് വജ്ര വിസ്‌താര റൂട്ടുകളിലായി 34 ഷെഡ്യൂളുകളും പ്രതിദിനം 174 ട്രിപ്പുകളുമാണ് ബിഎംടിസി നടത്തുന്നത്. ഇതിന് പുറമെ വിസ്‌താര എക്‌സ്പ്രസ്, ജനറല്‍ വിസ്‌താര സർവീസുകളും ബിഎംടിസിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group