ബംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ (രജി.), കാടുഗോഡി, ബംഗളൂരു 67-ന്റെ 35-ാം വാർഷികവും ഓണാഘോഷ പരിപാടികളും സെപ്റ്റംബർ 20ന് നടക്കും. കാടുഗോഡി വീരസ്വാമി ലേഔട്ടിലെ ഗുരുകുൽ അക്കാദമി ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.ഉച്ചയ്ക്ക് 12.30ന് ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 3ന് ഉദ്ഘാടന ചടങ്ങുകൾ നടക്കും. സാമൂഹിക പ്രവർത്തകരായ ശ്രീ. പ്രദീപ് ഗൗഡ, ശ്രീ. നയൻ ഗൗഡ, രാമൻജി എന്നിവർ മുഖ്യാതിഥികളായിരിക്കും.അംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾക്കൊപ്പം അലക്സ് റാഫേൽ, ദൈവ കലാഗൃഹം, ആർട്സ് ഹൗസ് എന്നിവർ അവതരിപ്പിക്കുന്ന നൃത്തപരിപാടികളും അരങ്ങേറും. ദിയ സന്തോഷ് വയലിൻ ഫ്യൂഷൻ ബാൻഡ്, പത്തനംതിട്ട അവതരിപ്പിക്കുന്ന സംഗീതപരിപാടിയും ഉണ്ടായിരിക്കും.പൂക്കള മത്സര വിജയികൾക്ക് കാഷ് അവാർഡുകളും കഴിഞ്ഞ വർഷത്തെ SSLC, PUC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡുകളും വിതരണം ചെയ്യും. കായിക മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടക്കും.
