Home തിരഞ്ഞെടുത്ത വാർത്തകൾ ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസ്; മുഖ്യപ്രതി പിടിയില്‍

ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന കേസ്; മുഖ്യപ്രതി പിടിയില്‍

by ടാർസ്യുസ്

മലപ്പുറം: ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കാറില് കടത്തിക്കൊണ്ടുവന്ന കേസില്‍ മുഖ്യ സൂത്രധാരന് പിടിയില്‍. മൂത്തേടം സ്വദേശി അന്വർ ആണ് പിടിയിലായത്.നേരത്തെ കേസില്‍ രണ്ട് പേർ പിടിയിലായിരുന്നു. ജൂലൈ 25ന് രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റില് ഡാന്സാഫ് സംഘം നടത്തിയ പരിശോധനയില് എളങ്കുര് മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.പ്രതികളെ ചോദ്യം ചെയ്തതില് നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്വറിന്റെ നിര്ദേശപ്രകാരമായിരുന്നു എന്ന് കണ്ടെത്തിയത്. പണം മുടക്കിയതും ബംഗളൂരുവില് നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തില് വ്യക്തമായി. തുടര്ന്ന് ഞായറാഴ്ച പത്തിരിയാന് വട്ടപ്പറമ്പിലുള്ള വീട്ടില് നിന്നാണ് അന്വറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group