Home Featured മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന ഒളിമ്ബ്യന്‍ സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന ഒളിമ്ബ്യന്‍ സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു.

by admin

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം (82) അന്തരിച്ചു.

ഞായറാഴ്ച ഗുല്‍ബര്‍ഗയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സയ്യിദ് അബ്ദുള്‍ റഹീമിന്റെ മകനായ ഇദ്ദേഹം 1960-ലെ റോം ഒളിമ്ബിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്നു.

ദ്രോണാചാര്യ പുരസ്‌കാര ജേതാവാണ്.1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിച്ച പി.കെ ബാനര്‍ജിയുടെ സഹ പരിശീലകനായിരുന്നു.

പിന്നീട് നടന്ന മെര്‍ദേക്ക കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലഭിച്ചത് ഹക്കീമിനായിരുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, സാല്‍ഗോക്കര്‍ തുടങ്ങിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group