Home ചെന്നൈ പശുക്കളെ തേടിപ്പോയ മൂന്ന് തമിഴ്‌നാട്ടുകാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്ന സംഭവം; അപലപിച്ച് വിജയ്, ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

പശുക്കളെ തേടിപ്പോയ മൂന്ന് തമിഴ്‌നാട്ടുകാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്ന സംഭവം; അപലപിച്ച് വിജയ്, ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

by ടാർസ്യുസ്

ചെന്നൈ: കര്‍ണാടകയിലെ ചാമരാജ് നഗറില്‍ തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌ കൊന്ന സംഭവം അപലപനീയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് പ്രതികരിച്ചു. കര്‍ണാടക വനംവകുപ്പ് നല്‍കിയ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുകയാണെന്ന് എം. കെ. സ്റ്റാലിന്‍ ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.അതേസമയം, മൂന്ന് പേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ണാടക പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

പശുക്കളെ തിരഞ്ഞുപോയ ഗ്രാമീണരെയാണ് ഉദ്യോഗസ്ഥര്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഐജി അറിയിച്ചു.ആക്രമണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തിലാണ്. ബന്ധുക്കള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇതുവരെ ആരംഭിക്കാനായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group