Home തിരഞ്ഞെടുത്ത വാർത്തകൾ എസ്ഡി കാര്‍ഡ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് സ്വിഗ്ഗി ഇൻസ്റ്റമാര്‍ട്ട് ഫ്രീയായി നല്‍കിയത് ഒരുകെട്ട് മല്ലിയില; അനുഭവം പങ്കുവെച്ച്‌ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് റിതേഷ് ബംഗ്ലാനി

എസ്ഡി കാര്‍ഡ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് സ്വിഗ്ഗി ഇൻസ്റ്റമാര്‍ട്ട് ഫ്രീയായി നല്‍കിയത് ഒരുകെട്ട് മല്ലിയില; അനുഭവം പങ്കുവെച്ച്‌ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് റിതേഷ് ബംഗ്ലാനി

by ടാർസ്യുസ്

സ്വിഗ്ഗി ഇൻസ്റ്റമാർട്ടില്‍ നിന്ന് എസ്‌ഡി കാർഡ് ഓർഡർ ചെയ്തയാള്‍ക്ക് സൗജന്യമായി ലഭിച്ചത് ഒരുകെട്ട് മല്ലിയില.ബെംഗളൂരു ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് റിതേഷ് ബംഗ്ലാനിയാണ് ഈ കൗതുകകരമായ അനുഭവം എക്സ് (ട്വിറ്റർ) വഴി പങ്കുവെച്ചത്. താൻ ഓർഡർ ചെയ്ത എസ്‌ഡി കാർഡിനൊപ്പം അല്പം ധനിയയും (മല്ലിയില) സൗജന്യമായി ലഭിച്ചുവെന്നും, ഇന്ത്യൻ ക്വിക്ക് കൊമേഴ്‌സ് രംഗം ശരിക്കും അതിശയകരമാണെന്നും അദ്ദേഹം കുറിച്ചു. പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ ഉള്‍പ്പെടെ നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ രസകരമായ പ്രതികരണങ്ങളുമായി എത്തിയത്. മല്ലിയിലയെ സൂചിപ്പിക്കുന്ന ‘ധനിയ’യും നന്ദി പറയുന്ന ‘ധന്യവാദും’ കൂട്ടിച്ചേർത്ത് ചിലർ ഇതിനെ ‘ധനിയവാദ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഇൻസ്റ്റമാർട്ട് നാട്ടിലെ പലചരക്ക് കടകളുടെ രീതികളാണ് അനുകരിക്കുന്നതെന്നും എന്നാല്‍ ഒരു എസ്‌ഡി കാർഡിനൊപ്പവും അവരിത് നല്‍കുന്നു എന്നുമാണ് എന്റർപ്രണർ വിവേക് കെജ്‌രിവാള്‍ എഴുതിയത്. മെയ് മാസത്തില്‍ ക്വിക്ക് കൊമേഴ്‌സ് ആപ്പ് വഴി ഐഫോണ്‍ ഓർഡർ ചെയ്തപ്പോഴും തനിക്ക് മല്ലിയില സൗജന്യമായി ലഭിച്ചതായി വിനയ് കേസരി എന്ന എക്സ് യൂസർ ഫോട്ടോ സഹിതം കുറിച്ചു.കാലങ്ങളായില്‍ ഇന്ത്യയില്‍ തുടരുന്ന രീതിയാണ് പച്ചക്കറി വാങ്ങുമ്പോള്‍ സൗജന്യമായി മല്ലിയില ലഭിക്കുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. ഈ ഓഫ്‌ലൈൻ രീതി 2024 -ല്‍ ക്വിക്ക് കൊമേഴ്‌സിലേക്കും എത്തി.

നേരത്തെ മുംബൈ ആസ്ഥാനമായുള്ള എന്റർപ്രണർ അങ്കിത് സാവന്ത്, മല്ലിയിലയ്ക്ക് ബ്ലിങ്കിറ്റ് പ്രത്യേകം പണം ഈടാക്കുന്നത് കണ്ട് തന്റെ അമ്മ അത്ഭുതപ്പെട്ടതായി എക്സില്‍ കുറിച്ചിരുന്നു. ഒരു നിശ്ചിത തുകയ്ക്ക് മുകളിലുള്ള പച്ചക്കറി ഓർഡറുകള്‍ക്കൊപ്പം ഇത് സൗജന്യമായി നല്‍കണമെന്ന് അവർ നിർദ്ദേശിക്കുകയും ചെയ്തു.ഇതിന് മറുപടിയായി ബ്ലിങ്കിറ്റ് സിഇഒ അങ്ങനെ ചെയ്യാം എന്ന് മറുപടി നല്‍കുകയും, മണിക്കൂറുകള്‍ക്കകം അർഹരായവർക്ക് 100 ഗ്രാം മല്ലിയില സൗജന്യമായി ഓർഡറുകളില്‍ ചേർക്കാൻ അനുവദിക്കുന്ന ഫീച്ചർ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group