Home കർണാടക പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു: സംഗീത ലോകത്തിന് തീരാനഷ്ടം

പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി അന്തരിച്ചു: സംഗീത ലോകത്തിന് തീരാനഷ്ടം

by ടാർസ്യുസ്

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ സംഗീതലോകത്ത് തന്റേതായ വേറിട്ട ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയയായ പ്രശസ്ത പിന്നണി ഗായിക ജമുനാ റാണി (88) അന്തരിച്ചു.ബെംഗളൂരുവില്‍ വ്യാഴാഴ്ച ആയിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി നിരവധി മനോഹര ഗാനങ്ങളാണ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ അവർ ആലപിച്ചത്. അമ്പതുകളിലും അറുപതുകളിലും തെന്നിന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തരംഗമായിരുന്ന ജമുനാ റാണി, പാശ്ചാത്യ ശൈലിയിലുള്ള പാട്ടുകളിലൂടെയും പ്രണയഗാനങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രശസ്ത ഗായകൻ മനോ അവരെ അനുസ്മരിച്ച്‌ സംസാരിക്കവെ, തമിഴ് സിനിമയിലെ വിഖ്യാത ഗായകൻ ടി.എം. സൗന്ദരരാജന്റെ വോക്കല്‍ റേഞ്ചിനൊപ്പം തോളോടുതോള്‍ നില്ക്കാൻ പോന്ന വിസ്മയ ശബ്ദമായിരുന്നു ജമുനാ റാണിയുടേതെന്ന് വ്യക്തമാക്കി. ശിവാജി ഗണേശൻ നായകനായ ‘ഉത്തമ പുത്തിരൻ’ എന്ന ചിത്രത്തിലെ ‘യാരടി നീ മോഹിനി…’ എന്ന വെസ്റ്റേണ്‍ ശൈലിയിലുള്ള ഹിറ്റ് ഗാനം ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group