Home കർണാടക സുന്ദരി വിളി കുറ്റകരമല്ല; കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

സുന്ദരി വിളി കുറ്റകരമല്ല; കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

by ടാർസ്യുസ്

ബെംഗളൂരു: സുന്ദരി എന്ന വിളി കുറ്റകരമല്ലെന്നു വ്യക്തമാക്കിയ കര്‍ണാടക ഹൈക്കോടതി, കോളജ് വിദ്യാര്‍ഥിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി.സമൂഹമാധ്യമത്തിലെ ചിത്രം കണ്ടു സുന്ദരിയെന്നു വിളിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍, സന്ദേശത്തിനു മറുപടിയായി നന്ദി അറിയിച്ചെന്നും പിന്നീടാണു പൊലീസില്‍ പരാതി നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.പരാതിക്കാരിയുടെ പിതാവായ ഐപിഎസ് ഉദ്യോഗസ്ഥന്‍ സന്ദേശങ്ങള്‍ കണ്ടിരുന്നു. വിദ്യാര്‍ഥിയുടെ ഭാഷ ‘ജെന്‍സി പ്രയോഗ’മായി കണ്ടാല്‍ മതിയെന്നും കോടതി പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈല്‍ ഫോണും വിദ്യാര്‍ഥിക്കു തിരിച്ചുകൊടുക്കാനും നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group