ബെംഗളൂരു: അച്ചടക്കമുള്ള സാമ്പത്തിക ആസൂത്രണത്തിലൂടെ മികച്ച ജീവിതശൈലി പടുതുയർത്താമെന്ന് തെളിയിക്കുകയാണ് ബെംഗളൂരുവിലെ മില്ലേനിയല്‍ ദമ്പതികളായ മേഘയും ശുഭവും.ജോലിയും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ഇരുവരും, തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന അഞ്ച് പ്രധാന സാമ്പത്തിക സൂത്രവാക്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.മറ്റുള്ളവരെ കാണിക്കാനായി പണം ചെലവഴിക്കുന്ന രീതി ഇവർക്കില്ല. വിലകൂടിയ കാറുകള്‍, ബ്രാൻഡഡ് വസ്ത്രങ്ങള്‍, ലോക്കറുകളില്‍ സൂക്ഷിക്കാനുള്ള ആഭരണങ്ങള്‍ എന്നിവ ഒഴിവാക്കി, തങ്ങള്‍ക്കും മകള്‍ക്കും യഥാർത്ഥ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കും വീടിന്റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമാണ് ഇവർ മുൻഗണന നല്‍കുന്നത്.ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമ്പത്തിക അച്ചടക്കത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിരവധി പേർ ദമ്പതിമാരെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തി.