ബെംഗളൂരു : ഏഴുവർഷത്തിനിടെ രണ്ടുതവണ ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയ നായി 32-കാരനായ എൻജിനി യർ. ആന്ധ്രാപ്രദേശ് കർണൂൽ സ്വദേശിയായ വെങ്കടേഷാണ് ബെംഗളൂരു ആസ്റ്റർ ആശുപ ത്രിയിൽ അപൂർവ ശസ്ത്രക്രിയ ക്ക് വിധേയനായത്. വെല്ലുവി ളികൾനിറഞ്ഞ ഘട്ടങ്ങളിലെ ല്ലാം പിന്തുണയായി ഭാര്യ രൂപശ്രീയും കൂടെയുണ്ടായിരുന്നു. 2016-ലാണ് ആദ്യം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നട ത്തിയത്. സാമ്പത്തിക പരാധീ നതകൾ അലട്ടുന്നതിനിടെയാ യിരുന്നു ശസ്ത്രക്രിയ. പിതാവും പ്രണയിനിയായിരുന്ന രൂപശ്രീ യും ചേർന്നാണ് ശസ്ത്രക്രിയക്ക് ആവശ്യമായ പണം കണ്ടെത്തി യത്.
2018-ൽ വെങ്കടേഷും രൂ പശ്രീയും വിവാഹിതരായി. 2020-ൽ കോവിഡ് പിടിപെട്ടെങ്കിലും അതിജീവിച്ചു. ഇതി നിടെ ഇവർക്ക് ഒരു പെൺകു ഞ്ഞ് ജനിച്ചു. 2021 ആയപ്പോൾ നെഞ്ചുവേദനയും നടുവേദ നയും വെല്ലുവിളിയായി മാറി. മാറ്റിവെച്ച ഹൃദയത്തിലെ ധമനികൾ സങ്കോചിച്ചതിനാൽ വീണ്ടും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നു. 75 ശതമാനമേ അതിജീവന സാധ്യതയുള്ളൂവെന്നറിഞ്ഞി ട്ടും ദമ്പതിമാർ മനസ്സാന്നിധ്യം കൈവിട്ടില്ല.
തുടർന്ന് ആസ്റ്റർ ആശുപത്രിയിലെ ഡോ. നാഗമലേഷി ൻ്റെ നേതൃത്വത്തിലുള്ള ഹൃദ്രോ ഗവിദഗ്‌ധരുടെ സംഘം ഹൃദയം പുനർമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുകയാ യിരുന്നു. 2028 ഡിസംബറിലാ യിരുന്നു ശസ്ത്രക്രിയ. ആദ്യമൊ ക്കെ രക്തസ്രാവം വെല്ലുവിളിയായെങ്കിലും പിന്നീട് അതെ ല്ലാം പരിഹരിച്ചു. ആറുമാസമാ യി ആരോഗ്യവാനാണ് വെങ്കടേ ഷ്. ഇപ്പോൾ ജോലിചെയ്യുന്നു ണ്ടെന്നും ദൃഢനിശ്ചയമുണ്ട ങ്കിൽ ഏതു പ്രതിസന്ധിയും തര ണം ചെയ്യാനാകുമെന്നും വെങ്ക ടേഷ് പറഞ്ഞു.